പോർട്ട്ബ്ലയർ: ഭാര്യയെ കൊലപ്പെടുത്തിയ കേ സിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഹരിയാന സ്വദേശിയെ 11 വർഷത്തിനുശേഷം അന്തമാനിലെ ഗ്രാമത്തിൽനിന്ന് അറസ്റ്റ് ചെയ്തു.അന്തമാൻ നികോബാർ ദ്വീപ് സമൂഹത്തിലെ വിദൂര ഗ്രാമത്തിൽ പാചകക്കാരനായി കഴിയുകയായിരുന്ന എ.പി. ശെൽവനാണ് (54) ഹരിയാന പോലീസിന്റെ പിടിയിലായത്. 2007ൽ ഇയാളുടെ ഭാര്യയെ അംബാലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കൊലപാതക കേസിൽ ശെൽവനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. മതിയായ തെളിവുകളില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ താമസിയാതെ ഇയാൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാൽ, പിന്നീടുണ്ടായ അന്വേഷണത്തിൽ ശെൽവന്റെ പങ്ക് വെളിപ്പെട്ടുവത്രേ. തുടർന്ന് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യാൻ 2012ൽ അംബാല കോടതി ഉത്തരവിട്ടു. എന്നാൽ, ശെൽവൻ ഒളിവിൽപോവുകയായിരുന്നു. അന്തമാനിലെ കാംപൽ ബേയിൽ വിജയനഗറിൽനിന്നാണ് ഇയാൾ പിടിയിലായത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























