യെമന്‍: തലയില്‍ കൊമ്പിന് സമാനമായ വളര്‍ച്ച നീക്കം ചെയ്യാനുള്ള ശ്രമം വൃദ്ധന്റെ ജീവനെടുത്തതായി ബന്ധുക്കള്‍. യെമനിലാണ് സംഭവം. അലി ആന്തറാണ് മരിച്ചത്. ഇയാള്‍ യെമനിലെ ഏറ്റവും പ്രായമേറിയ ആളെന്നാണ് അറിയപ്പെട്ടിരുന്നത്. ഇയാള്‍ക്ക് 140 വയസ് പ്രായമുണ്ടെന്നാണ് ബന്ധുക്കള്‍ അവകാശപ്പെടുന്നത്. ഇയാളുടെ തലയുടെ വശങ്ങളില്‍ നീണ്ടുനില്‍ക്കുന്ന കൊമ്പ് പോലെയുള്ള വളര്‍ച്ചയുണ്ടായിരുന്നു. അതിനാല്‍ തന്നെ അലി ഇരട്ടക്കൊമ്പന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
‘ഇരട്ടകൊമ്പന്‍’ എന്ന് വിളിപ്പേരുള്ള അലിക്ക് 100 വയസ്സ് തികഞ്ഞതിന് ശേഷമാണ് തലയുടെ ഇരുവശത്തുമായി കൊമ്പിന് സമാനമായ വളര്‍ച്ചയുണ്ടായത്. ഇതില്‍ ഒരെണ്ണം ആടിന്റെ കൊമ്പ് പോലെ വളഞ്ഞ് വളര്‍ന്നത് നീക്കം ചെയ്യാനുള്ള ശ്രമമാണ് അലിയുടെ ജീവനെടുത്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പരിശീലനം ലഭിക്കാത്ത ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്തതാണ് മരണം സംഭവിക്കാന്‍ കാരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. പഴുത്ത ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചാണ് ഡാക്ടര്‍ അമിത വളര്‍ച്ച നീക്കാന്‍ ശ്രമിച്ചത്.