ജീവനക്കാര്‍ക്ക് ആശ്വാസം ; കെ.എസ്.ആര്‍.ടി.സി ശമ്പളത്തിന്റെ രണ്ടാം ഗഡു ഇന്ന് വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ആശ്വാസമായി കെ.എസ്.ആര്‍.ടി.സി ശമ്പളത്തിന്റെ രണ്ടാം ഗഡു ഇന്ന് വിതരണം ചെയ്യും. ഫെബ്രുവരി മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡുവാണ് ഇന്ന് വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ അനുവദിച്ച 30 കോടിയും ഇന്ധനത്തിനായി മാറ്റിവെച്ച 10 കോടിയും ചേര്‍ത്താണ് തുക കണ്ടെത്തിയത്. ശമ്പള വിതരണത്തിനുള്ള തുക ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു ധനവകുപ്പിന് കത്ത് നല്‍കിയിരുന്നു. നാളെ മുതല്‍ സമരം കടുപ്പിക്കാനായിരുന്നു യൂണിയനുകളുടെ തീരുമാനം. എന്നാല്‍ ജനുവരി മാസത്തെ കെ.എസ്.ആര്‍.ടി.സിക്കുള്ള സര്‍ക്കാര്‍ വിഹിതത്തിലെ ബാക്കി തുകയായ 20 കോടി എത്രയും വേഗം അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ച മന്ത്രിയുടെ കത്തിന് പിന്നാലെയാണ് പണം സര്‍ക്കാര്‍ അനുവദിച്ചത്.

 

ഫെബ്രുവരി മാസത്തെ ആദ്യ ഗഡുവായി ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്. കെ എസ് ആര്‍ ടി സിക്കുള്ള ജനുവരിയിലെ സര്‍ക്കാര്‍ വിഹിതമായ 50 കോടിയില്‍ നിന്ന് 30 കോടി അനുവദിച്ചതിനെ തുടര്‍ന്നാണ് ആദ്യ ഗഡു ശമ്പളം നല്‍കാനായത്. 70 കോടി രൂപയാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സര്‍ക്കാര്‍ സഹായമായി ലഭിക്കാനുണ്ടായിരുന്നത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...

മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം ; മെറ്റയോട് വിവരം തേടി പോലീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ കേരള പോലീസ്...