മണര്‍കാട് ക്രൗണ്‍ ക്ലബ്ബില്‍ ചീട്ടുകളി പിടിച്ച സംഭവം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മണര്‍കാട് ക്രൗണ്‍ ക്ലബ്ബില്‍ ചീട്ടുകളി പിടിച്ച സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. കേസിന്റെ വിശദ വിവരങ്ങള്‍, എഫ്‌ഐആര്‍ പകര്‍പ്പ് എന്നിവ നല്‍കാന്‍ ഇഡി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനു കത്തു നല്‍കി. ചീട്ടുകളി കേന്ദ്രത്തില്‍ നടത്തിയ റെയ്ഡില്‍ 43 പേരെ അറസ്റ്റ് ചെയ്യുകയും 17.88 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇത്രയും തുക എവിടെ നിന്നു വന്നുവെന്നാണ് ഇഡി അന്വേഷിക്കുന്നത്. സെക്രട്ടറി മാലം സുരേഷ്, പ്രസിഡന്റ് സന്തോഷ് എന്നിവരെ ഇതുവരെ അന്വേഷണ സംഘത്തിനു ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 43 പ്രതികളില്‍ 33 പേരെ ചോദ്യം ചെയ്തു. മറ്റുള്ളവര്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ആയതിനാലും ഇതര ജില്ലകളില്‍ നിന്നുള്ളവര്‍ ആയതിനാലും ചോദ്യം ചെയ്യലിന് എത്താന്‍ പറ്റുന്നില്ലെന്ന് ഡിവൈഎസ്പി ജെ.സന്തോഷ് കുമാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...