മണര്‍കാട് ക്രൗണ്‍ ക്ലബിലെ ചീട്ടുകളി കളത്തില്‍ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവം ; മണര്‍കാട് എസ്.എച്ച്‌.ഒ രതീഷ്‌ കുമാറിനെതിരെ നടപടിയുണ്ടാകും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മണര്‍കാട് ക്രൗണ്‍ ക്ലബിലെ ചീട്ടുകളി കളത്തില്‍ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തില്‍ മണര്‍കാട് എസ്.എച്ച്‌.ഒ രതീഷ്‌ കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കൊച്ചി റേഞ്ച് ഡി.ഐ.ജിക്ക് സമര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌ കുമാറും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി അനീഷ് വി.കോരയുമാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ രതീഷ്‌ കുമാറിനെതിരെ നടപടി ഉണ്ടാകും.  കൂടാതെ ചട്ടം ലംഘിച്ച്‌ പണം വച്ച്‌ ചീട്ടുകളി നടത്തിയ മണര്‍കാട് ക്രൗണ്‍ ക്ലബിന്റെ ലൈസന്‍സ് റദ്ദാക്കിയേക്കും.

ചീട്ടുകളിക്ക്  പോലീസ് നല്‍കിയ ഒത്താശ സംബന്ധിച്ചാണ് അന്വേഷണം നടത്തിയത്. ക്ലബ് സെക്രട്ടറിയും പ്രതിയുമായ മാലം സുരേഷുമായി മണര്‍കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രതീഷ്‌കുമാര്‍ നടത്തിയ ഓഡിയോ സംഭാഷണം പുറത്തു വന്നിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രതീഷ്‌ കുമാറിന് ചീട്ടുകളി സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...