അരുവാപ്പുലം പഞ്ചായത്തിലെ കോവിഡ് എഫ്.എൽ.ടി.സി.യിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

അരുവാപ്പുലം : അരുവാപ്പുലം പഞ്ചായത്തിൽ കോവിഡ് ഫസ്റ്റ്‌ലൈൻ ചികിത്സാ കേന്ദ്രത്തിനായി  തെരഞ്ഞെടുത്ത ഊട്ടുപാറ സെന്റ് ജോർജ്ജ്  ഹൈസ്കൂളിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്ന്  പരാതി. ശുദ്ധജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് അഞ്ചു ദിവസം കൂടുമ്പോഴാണ്  വെള്ളമെത്തുന്നത്. അതിനാൽ   സ്കൂളിലെ കിണറിൽ നിന്നാണ്  പരിസരത്തെ വീട്ടുകാർ ഉൾപ്പെടെ വെള്ളം എടുക്കുന്നത്. ഇവിടെ ആളുകളെ താമസിപ്പിച്ചാൽ കുടിവെള്ളത്തിന് പ്രയാസം നേരിടുമെന്നാണ് ആളുകളുടെ പരാതി.

അതേ സമയം  സൗകര്യപ്രദമായ കെട്ടിടം ഉണ്ടായിട്ടും  അത് ഉപയോഗപ്പെടുത്തുന്നില്ലെന്നും പരാതിയുണ്ട്. പഞ്ചായത്തിലെ ആയുർവേദ, ഹോമിയോ, അലോപ്പതി ആശുപത്രിക്കായി അക്കരക്കാലാപ്പടിയിൽ പുതുതായി നിർമിച്ച   കെട്ടിട സമുച്ചയം  പ്രാഥമിക ചികിത്സ കേന്ദ്രമാക്കാൻ കഴിയും. ആയുർവേദ ആശുപത്രിയിൽ കിടത്തിച്ചികിത്സയ്ക്കായി 30 കിടക്കകൾക്കുള്ള സൗകര്യം നിലവിലുണ്ട്. വെള്ളവും ശുചിമുറികളുമുണ്ട്. മുകളിൽ മേൽക്കൂര നിർമിച്ചാൽ അവിടെയും കിടക്കകൾ ക്രമീകരിക്കാമെന്നും പ്രദേശവാസികൾ പറയുന്നു . പരാതി ഉയർന്ന സാഹചര്യത്തിൽ  ഊട്ടുപാറ സ്കൂളിലെ അസൗകര്യങ്ങളെ സംബന്ധിച്ച് കളക്ടറെ അറിയിക്കാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...

ജില്ലയില്‍ 1.36 കോടിയുടെ കൃഷിനാശം; തകര്‍ന്നത് 117 റോഡുകള്‍

0
ഇടുക്കി: മഴക്കെടുതിയില്‍ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ഭൂമി കണ്ടെത്താന്‍...

മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയ വ്ലോഗർക്കെതിരെ പരാതി

0
മലപ്പുറം: പാണക്കാട്ടെ മണ്ണിടിച്ചിൽ ദുരന്തം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണത്തിന് ആഹ്വാനം...

ഫ്ളൈറ്റ് നേരത്തെ പോയി – യാത്ര മുടങ്ങി : എയർ ഇന്ത്യ എക്സ് പ്രസ്സ്...

0
തൃശൂർ : ഫ്ളൈറ്റ് നേരത്തെ പോയി യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത...