Sunday, May 19, 2024 3:49 am

മാ​ന​സ​യെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ല്‍ തോ​ക്ക് കൈ​മാ​റി​യ​ പ്ര​തി​ക​ളെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു

For full experience, Download our mobile application:
Get it on Google Play

കോ​ത​മം​ഗ​ലം : നെ​ല്ലി​ക്കു​ഴി​യി​ല്‍ ബി.​ഡി.​എ​സ് വി​ദ്യാ​ര്‍ഥി​നി മാ​ന​സ​യെ വെ​ടി​വ​ച്ചു​കൊ​ന്ന കേ​സി​ല്‍ തോ​ക്ക് കൈ​മാ​റി​യ​തി​ന് അ​റ​സ്​​റ്റി​ലാ​യ ബി​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ടു. ര​ഖി​ലി​ന് തോ​ക്ക് ന​ല്‍​കി​യ സോ​നു കു​മാ​ര്‍, ഇ​ട​നി​ല​ക്കാ​ര​ന്‍ മ​നീ​ഷ് കു​മാ​ര്‍ വ​ര്‍​മ എ​ന്നി​വ​രെ​യാ​ണ് കോ​ത​മം​ഗ​ലം കോ​ട​തി പോ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ട​ത്. എ​ട്ട് ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്​​റ്റ​ഡി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ പൊ​ലീ​സ്​ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

ര​ഖി​ലിന്‍റെ സു​ഹൃ​ത്തു​ക്ക​ളി​ല്‍നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​തിന്‍റെ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​കും ചോ​ദ്യം ചെ​യ്യു​ക. കോ​ത​മം​ഗ​ലം എ​സ്.​ഐ മാ​ഹി‍െന്‍റ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ബി​ഹാ​ര്‍ പോ​ലീ​സിെന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. കേ​ര​ള​ത്തി​ല്‍ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വേ​റെ​യും തോ​ക്കു​ക​ള്‍ വി​റ്റി​ട്ടു​ണ്ടോ എ​ന്നും മ​റ്റ് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യ തോ​ക്കു​ക​ള്‍ ഇ​വ​ര്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​വ​ശ്യ​മെ​ങ്കി​ല്‍ പ്ര​തി​ക​ളെ ബി​ഹാ​റി​ല്‍ എ​ത്തി​ച്ചും കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

ര​ഖി​ല്‍ ഉ​പ​യോ​ഗി​ച്ച തോ​ക്ക് ഹൈ​ദ​രാ​ബാ​ദി​ലെ ഫോ​റ​ന്‍സി​ക് ലാ​ബി​ല്‍ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രു​ന്നു. തോ​ക്കി​ലെ വി​ര​ല​ട​യാ​ളം ര​ഖി​ലിന്റേ​തു​ത​ന്നെ​യാ​ണെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള ഹാ​ന്‍ഡ് വാ​ഷ് പ​രി​ശോ​ധ​ന​ക്കാ​ണ്​ വി​ധേ​യ​മാ​ക്കു​ക. ജൂ​ലൈ 30നാ​ണ് നെ​ല്ലി​ക്കു​ഴി​യി​ല്‍ ‍ഡെന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യാ​യ മാ​ന​സ​യെ ര​ഖി​ല്‍ വെ​ടി​വെ​ച്ച്‌ കൊ​ന്ന​ത്. മാ​ന​സ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ര​ഖി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....