മാനസ കൊലക്കേസ് : കേരളപോലീസ് വീണ്ടും ബീഹാറിലേയ്ക്ക്‌

For full experience, Download our mobile application:
Get it on Google Play

കോതമംഗലം : ദന്തല്‍ വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ബീഹാറിലേക്ക് പോകാനൊരുങ്ങി പോലീസ്. കേസില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ടെന്ന് അറസ്റ്റിലായ സോനു കുമാറും, മനീഷ് കുമാറും വ്യക്തമാക്കത്ത സാഹചര്യത്തിലാണ് അന്വേഷണ സംഘം വീണ്ടും ബീഹാറിലേക്ക് പോകുന്നത്. കേരളത്തിലേക്ക് കൂടുതല്‍ തോക്ക് വില്‍പ്പന നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.

മാനസയുടെ കൊലപാതകത്തിന് രഖില്‍ ഉപയോഗിച്ച തോക്ക് നല്‍കിയത് തങ്ങളാണെന്ന് പ്രതികളായ സോനു കുമാറും, മനീഷ് കുമാറും സമ്മതിച്ചിട്ടുണ്ടെങ്കിലും കേസില്‍ മറ്റാര്‍ക്കൊക്കെ പങ്കുണ്ടെന്ന് പ്രതികള്‍ വ്യക്തമാക്കിയിട്ടില്ല. അറസ്റ്റിലായ സോനു കുമാറിനും മനീഷ് കുമാറിനും പുറമേ മറ്റു രണ്ടുപേരുമായും രഖില്‍ ബീഹാറിലൂടെ കാറില്‍ സഞ്ചരിക്കുന്ന ഫോട്ടോ പോലീസിന് ലഭിച്ചിട്ടുണ്ട്.

ബീഹാര്‍ മുന്‍ഗര്‍ പോലീസിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തുകയാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം. കൂടാതെ പ്രതികള്‍ രഖിലിനെ കൂടാതെ മറ്റ് പലര്‍ക്കും തോക്ക് വില്‍പ്പന നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. അത് ആരൊക്കെയാണെന്നും കേരളത്തിലുള്ള മറ്റാര്‍ക്കെങ്കിലും ഇത്തരത്തില്‍ തോക്ക് നല്‍കിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.

നിലവില്‍ പ്രതികളായ സോനു കുമാറും, മനീഷ് കുമാറും ഇക്കാര്യങ്ങള്‍ സമ്മതിച്ചിട്ടില്ല. തങ്ങള്‍ കേരളത്തിലെ മറ്റാര്‍ക്കും തോക്ക് നല്‍കിയിട്ടില്ലെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ഇതോടെയാണ് ബീഹാറിലെത്തി കൂടുതല്‍ അന്വേഷണം നടത്താന്‍ പോലിസ് നീങ്ങുന്നത്. അതേസമയം ഹൈദരാബാദിലേക്ക് ഫൊറന്‍സിക് പരിശോധനയ്ക്കയച്ച തോക്കിന്റെ റിപ്പോര്‍ട്ട് ഈ ആഴ്ച ലഭിക്കും. ഈ റിപ്പോര്‍ട്ടില്‍ രാഖിലിന്റേതല്ലാതെ മറ്റാരുടെയെങ്കിലും വിരലടയാളം തോക്കില്‍ പതിഞ്ഞിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് പോലീ കണക്ക് കൂട്ടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....