കോതമംഗലം : മാനസയെ വെടിവച്ച് കൊന്ന കേസില്‍ പ്രതികളെ സഹായിച്ച ടാക്സി ഡ്രൈവറിനെയും പോലീസ് പിടികൂടി. കോതമംഗലത്തെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടാമത്തെ ആളാണ് പിടിയിലാകുന്നത്. പട്നയിലെ മുനവറില്‍ നിന്നാണ് ടാക്സി ഡ്രൈവറായ മനേഷ് കുമാറിനെ പിടികൂടിയത്.
രാഖിലിന് തോക്ക് കൈമാറിയ സോനു കുമാര്‍ മോദിയിലേക്ക് രാഖിലിനെ എത്തിച്ച ടാക്സി ഡ്രൈവറാണ് മനേഷ് കുമാര്‍. മനേഷ് കുമാറിന് ഇത്തരം സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. രഖിലിന് തോക്ക് നല്‍കിയ ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോദിയാണ് ഇന്ന് പിടിയിലായ മറ്റൊരു പ്രതി. ബംഗാള്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.