കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട നടപടി ; കൃത്യമായ അന്വേഷണത്തിനൊടുവിൽ : ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിസ്മയ കേസിൽ പ്രതി കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കിരൺ കുമാറിനെതിരായ നടപടി കൃത്യമായ അന്വേഷണത്തിനൊടുവിലെന്ന് മന്ത്രി. 45 ദിവസത്തിനകം ഉദ്യോഗസ്ഥർ അന്വേഷണം പൂർത്തിയാക്കി. എല്ലാ നിയമനടപടികളും പൂർത്തിയാക്കിയ ശേഷമാണ് നടപടി എടുക്കാനുള്ള തീരുമാനത്തിലെത്തിയതെന്നും നിലമേലിലെ വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മന്ത്രി ആന്റണി രാജു വ്യക്തമാക്കി.

ഇതിനിടെ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതി കിരൺ കുമാർ രംഗത്തെത്തിയിരുന്നു. സംഭവത്തിനെതിരെ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്ര്യൂണലിനെ സമീപിക്കുമെന്ന് കിരൺ കുമാറിന്റെ അഭിഭാഷകൻ അറിയിച്ചു.

കേരള സബോഡിനേറ്റ് സർവീസ് റൂളിന്റെ ചട്ടങ്ങൾ പാലിക്കാതെയാണ് നടപടിയെന്നാണ് അഭിഭാഷകന്റെ വാദം. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു വിസ്മയയുടെ ഭർത്താവ് കിരൺ. ഗതാഗതമന്ത്രി ആന്‍റണി രാജു കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുവെന്ന തീരുമാനം അറിയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...