ലോക്ക് ഡൗണ്‍ ; പുറത്തിറങ്ങുന്നവരെ പൊക്കാന്‍ ഇറങ്ങിയ പോലീസിന് കയ്യില്‍ കിട്ടിയത് രണ്ടു വയസ്സുകാരിയെ

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നവരെ പൊക്കാന്‍ ഇറങ്ങിയ പോലീസിന് കയ്യില്‍ കിട്ടിയത് രണ്ടു വയസ്സുകാരിയെ. മാനന്തവാടിയിലാണ് സംഭവം. കുട്ടി  തനിയെ റോഡില്‍ നടക്കുന്നതു  കണ്ട പോലീസാണ് കു‍ഞ്ഞിനെ സുരക്ഷിതമായി വീട്ടില്‍ എത്തിച്ചത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാ​ഗമായി പതിവ് പട്രോളിംഗിനിടെയാണ് റോഡിലൂടെ തനിച്ച്‌ നടന്നു പോകുന്ന പെണ്‍കുഞ്ഞ് പോലീസ് സംഘത്തിന്റെ കണ്ണില്‍ പെട്ടത്. ഉടന്‍ തന്നെ പോലീസ് ഡ്രൈവര്‍ കെ ഇബ്രാഹിം കുഞ്ഞിനെ എടുത്ത് വീട് കണ്ടെത്തി അമ്മയെ ഏല്‍പിക്കുകയായിരുന്നു. കുഞ്ഞിനെയും കൊണ്ട് പോലീസ് എത്തിയപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്.

റോഡിന്റെ വശത്തുള്ള തന്റെ വീട്ടില്‍ നിന്ന് കുഞ്ഞ് 50 മീറ്ററോളം നടന്നിരുന്നുവെന്ന് പോലീസ് പറയുന്നു. സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ് സി പിഒ കെ എന്‍ സുനില്‍ കുമാര്‍ പകര്‍ത്തിയ ചിത്രം ജില്ലാ പോലീസ് മേധാവി ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...