മണ്ഡല കാലം ; സന്നിധാനത്ത് 168 പുതിയ ശുചിമുറികളുടെ നിർമാണം പൂർത്തിയായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദർശനത്തിന് എത്തുന്ന അയ്യപ്പ ഭക്തരുടെ സൗകര്യാർത്ഥം നിരവധി പദ്ധതികൾ ശബരിമലയിൽ മണ്ഡലകാലം ആരംഭിക്കും മുമ്പ് പൂർത്തിയാകും. സന്നിധാനത്ത് വിവിധയിടങ്ങളിലായി 168 പുതിയ ശുചിമുറികളുടെ നിർമാണം പൂർത്തിയായി. ഇതിൽ 35 എണ്ണം സ്ത്രീകൾക്കാണ്. പമ്പയിൽ 460 എണ്ണമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇവിടെയും 66 എണ്ണം സ്ത്രീകൾക്കായി നീക്കിവെച്ചിരിക്കുന്നു. എന്നാൽ ഇവിടെ 26 ശുചിമുറികൾ മാത്രമേ സൗജന്യമായി ഉപയോഗിക്കാൻ കഴിയൂ. ബേസ് ക്യാമ്പ് ആയ നിലയ്ക്കലിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ തീർഥാടകർക്ക് വിശ്രമിക്കാനായി മുൻപ് രാമമൂർത്തി മണ്ഡപം നിന്ന സ്ഥാനത്ത് താത്ക്കാലിക പന്തൽ പണിയും.

നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വികസനം പൂർത്തിയായി. നിലയ്ക്കൽ ശുദ്ധജല പദ്ധതിയുടെ പണി ഇലവുങ്കലിൽ വെച്ച് നിർത്തി കുഴിനികത്തി ടാർ ചെയ്യുന്ന ജോലികൾ പൊതുമരാമത്ത് വിഭാഗം പൂർത്തിയാക്കി വരുന്നുണ്ട്. ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് നിലയ്ക്കലിൽ 17 ഗ്രൗണ്ടുകളിൽ 7000 വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഫാസ്‌റ്റാഗ് സംവിധാനം പാർക്കിങ്ങിനായി ഏർപ്പെടുത്തുന്നുണ്ട്. പമ്പയിൽ പാർക്കിംഗ് അനുവദിച്ചിട്ടില്ലാത്തതിനാൽ ശബരിമലയിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങൾക്കും നിലയ്ക്കൽ ആണ് പാർക്കിംഗ് ലഭിക്കുന്നത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...