തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് എന്നത് വ്യാജ വാര്‍ത്തയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മാനേജ്‌മെന്റോ സര്‍ക്കാരോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. നിര്‍ബന്ധിത വിആര്‍എസ് കുറ്റകരമാണ്. ഇത്തരം വ്യാജവാര്‍ത്തകള്‍ ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
വി.ആര്‍.എസ് നടപ്പാക്കാന്‍ പോകുന്നുവെന്നും അതിനായി 7200 ഓളം പേരുടെ പട്ടിക തയ്യാറാക്കിയെന്നുമുള്ള വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റും ഇന്നലെ അറിയിച്ചു. വാര്‍ത്തകളില്‍ വരുന്നത് പോലെ നിര്‍ബന്ധിത വി.ആര്‍.എസിന് വേണ്ടി 50 വയസിന് മുകളില്‍ പ്രായം ഉള്ളവരുടേയും 20 വര്‍ഷത്തില്‍ അധികം സര്‍വ്വീസ് ഉള്ളവരുടേതുമായ 7200രത്തോളം പേരുടെ ലിസ്റ്റ് കെഎസ്ആര്‍ടിസി ഇന്നുവരെ തയ്യാറാക്കിയിട്ടുമില്ല. അത്തരത്തിലൊരു കാര്യം കെഎസ്ആര്‍ടിസി ആലോചിക്കുന്നതേയില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
വിആര്‍എസ് നടപ്പാക്കാനുള്ള തീരുമാനം എടുക്കുന്നുവെങ്കില്‍ അംഗീകൃത യൂണിയനുകളുമായി ചര്‍ച്ച ചെയ്ത് സ്വീകാര്യമായ പാക്കേജ് ഉള്‍പ്പെടെയുളളവ പരിഗണിച്ച് മാത്രമേ അങ്ങനെ ചിന്തിക്കുകയുളളൂവെന്നും അതിനുള്ള സാധ്യത വിദൂരമാണെന്നുമാണ് മാനേജ്‌മെന്റ് നിലപാട്. കെഎസ്ആര്‍ടിസിയില്‍ 50 വയസുകഴിഞ്ഞവര്‍ക്ക് സ്വയം വിരമിക്കാന്‍ അവസരം നല്‍കാനാണ് പുതിയ തീരുമാനമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി 7500 പേരുടെ പട്ടിക കെഎസ്ആര്‍ടിസി തയാറാക്കിയിട്ടുണ്ടെന്നും പദ്ധതി നടപ്പിലായാല്‍ ശമ്പളചെലവ് 50 ശതമാനം ലാഭിക്കാമെന്നുമായിരുന്നു പ്രചരിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































