മങ്ങാരം ആലപ്പുഴഞ്ഞി മോട്ടോർപ്പുര അടഞ്ഞു തന്നെ

For full experience, Download our mobile application:
Get it on Google Play

പന്തളം : അച്ചൻകോവിലാറ്റിലെ വെള്ളം കരിങ്ങാലിപ്പാടത്തിന്റെ ഭാഗമായ വാളകത്തിനാൽ പുഞ്ചയിൽ കൃഷിക്കായി എത്തിക്കുന്നതിനുള്ള ജലസേചനപദ്ധതി പൂർത്തിയായിട്ടും തുറന്നുകൊടുത്തില്ല. ചാലിലെ മലിനജലം ഒഴുകിമാറുന്നതിനും സമീപപ്രദേശങ്ങളിലെ കിണറുകളിൽ ശുദ്ധജലമെത്തുന്നതിനും പ്രയോജനപ്പെടുന്ന തരത്തിലുള്ളതാണ് പദ്ധതി. അച്ചൻകോവിലാറ്റിൽ മങ്ങാരം ആലപ്പുഴഞ്ഞി പറമ്പിനോടുചേർന്ന് മോട്ടോർപ്പുര പണിത് വെള്ളം പമ്പുചെയ്ത് കൊട്ടയ്ക്കാട്ട് കിഴക്കേതിൽ ഭാഗത്തുള്ള മുട്ടാർ നീർച്ചാലിലേക്ക് വെള്ളമെത്തിക്കുന്നതാണ് പദ്ധതി.

മോട്ടോർപുരയ്ക്കും ഓടയ്ക്കും പ്രത്യേകതകളുണ്ട്. ആറ്റിലേക്കിറക്കി വളരെ ഉയരത്തിലാണ് മോട്ടോർപുര സ്ഥാപിക്കുന്നത്. വെള്ളം പമ്പുചെയ്യുന്ന സ്ഥലത്തേക്ക് എത്തിക്കാനായി ചെറിയതോട് വെട്ടിയിട്ടുണ്ട്. പമ്പുചെയ്യുന്നവെള്ളം ഭൂമിക്കടിയിലൂടെ ഓട പണിതാണ് മണികണ്ഠനാൽത്തറ-മുട്ടാർ റോഡുവരെ എത്തിക്കുന്നത്. ഇവിടെനിന്ന് റോഡ് മുറിച്ച് കലുങ്ക് പണിത് തുറന്ന ഓടയിലൂടെ നീർച്ചാലിലെത്തിക്കും. 35വർഷം മുമ്പ് കൊട്ടയ്ക്കാട്ട് കിഴക്കേതിൽ, തുരുത്തി പാടങ്ങൾക്ക് വെള്ളമെത്തിക്കുന്നതിനായി ഇതേസ്ഥലത്ത് മോട്ടോർപുരയും ഓടയും ഉണ്ടായിരുന്നു. ഇപ്പോൾ ഇതേസ്ഥലത്താണ് ഓട പണിതിട്ടുള്ളത്. പഴയ ഓട ഉണ്ടായിരുന്ന സ്ഥാനത്തുതന്നെയാണ് പഴയത് പൊളിച്ചുമാറ്റി പുതിയ ഓട പണിതത്. ചെറുകിട ജലസേചനവകുപ്പാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....