മാങ്ങ പഴുപ്പിക്കാൻ ചേർക്കുന്നത് മാരകവിഷം ; കാൽസ്യം കാർബൈഡ് കലർത്തിയ 50 കിലോ മാങ്ങ പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ഭൂരിഭാഗം ആളുടെയും ഇഷ്ട പഴവർഗ്ഗങ്ങളിൽ ഒന്നാണ് മാങ്ങ. മാങ്ങാ സീസൺ ആയതോടെ വിപണിയിൽ വൻ ഡിമാൻഡാണ് ഇവയ്ക്ക് ഉള്ളത്. ആരോഗ്യവകുപ്പിന്റെ നേതൃത്വ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മാങ്ങ പഴുപ്പിക്കാൻ മാരകമായ വിഷമാണ് ചേർക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊല്ലം- തിരുമംഗലം പാതയിൽ മൂന്നാംകുറ്റിയിലുള്ള ഫല വ്യാപാര സ്ഥാപനത്തിൽ നിന്നും കാൽസ്യം കാർബൈഡ് കലർത്തിയ 50 കിലോ മാങ്ങയാണ് അധികൃതർ പിടിച്ചെടുത്തത്.

പഴുത്തതും ഭംഗിയുള്ളതുമായ മാങ്ങകൾ വിപണിയിൽ നിന്നും വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. മൂന്നാംകുറ്റിയിൽ കിളികൊല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടത്തിയത്. ശേഖരിച്ച മാങ്ങയുടെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയിട്ടുണ്ട്. കട താൽക്കാലികമായി സീൽ ചെയ്തിരിക്കുകയാണ്.ഹെൽത്തി കേരള ക്യാമ്പയിനിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് പരിശോധന സംഘടിപ്പിക്കുന്നത്.

ചന്തകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ പരിശോധനയ്ക്ക് ശേഷമാണ് ഫല വ്യാപാര സ്ഥാപനങ്ങളിലേക്കും ആരോഗ്യവകുപ്പ് പരിശോധന വ്യാപിപ്പിച്ചത്. കാൽസ്യം കാർബൈഡ് ശരീരത്തിൽ എത്തിയാൽ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുക. ഇത് തലവേദന, തലകറക്കം, അസിഡിറ്റി, ദഹന പ്രശ്നം എന്നിവയ്ക്കും കാരണമാകുന്നു. കൂടാതെ, ഭാവിയിൽ അന്നനാളം, വൻ കുടൽ, കരൾ എന്നിവിടങ്ങളിൽ ക്യാൻസറിനും ഇടയാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അന്യ നാടുകളിൽ നിന്നാണ് കൃത്രിമമായി പഴുപ്പിച്ച മാങ്ങകൾ കേരളത്തിലെ വിപണിയിലേക്ക് എത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...