പാലാ തെരഞ്ഞെടുപ്പ് കേസിൽ മാണി സി കാപ്പന് തിരിച്ചടി ; ഹൈക്കോടതിയിൽ വിചാരണ തുടരുമെന്ന് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതിയിൽ നടപടികൾ തുടരാമെന്ന് സുപ്രീംകോടതി. മാണി സി കാപ്പൻ എംഎൽഎയുടെ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയിലെ ഹർജിയിൽ ഭേദഗതി വരുത്താൻ അനുമതി നൽകിയതിന് എതിരായിട്ടാണ് മാണി സി കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. പാലാ സ്വദേശി സി വി ജോൺ ഫയൽ ചെയ്‌ത തെരഞ്ഞെടുപ്പ്‌ ഹർജിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ കേരളാ ഹൈക്കോടതി 2022 ആഗസ്റ്റിൽ അനുമതി നൽകിയിരുന്നു. മാണി സി കാപ്പൻ നിയമപ്രകാരമുള്ള രേഖകൾ സമർപ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ വൻതുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ്‌ ഹർജിക്കാരൻ ഉന്നയിച്ചത്‌.

ഈ ഹർജിയിൽ ഭേദഗതി വരുത്താൻ ഹൈക്കോടതി അനുവാദം നൽകിയത്. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയായിരുന്ന കാപ്പൻ സുപ്രീംകോടതിയിൽ എത്തിയത്. പൊതുവായ ആരോപണങ്ങളാണ്‌ ഉന്നയിച്ചിട്ടുള്ളതെന്നും കേസിലെ നടപടികൾ ഏത്‌ രീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന്‌ ഹർജിയിൽ വ്യക്തത ഇല്ലെന്നും മാണി സി കാപ്പന്‍റെ അഭിഭാഷകൻ റോയ് ഏബ്രഹാം ചൂണ്ടിക്കാണിച്ചു.

എന്നാൽ മാണി സി കാപ്പന്‍റെ ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എന്നാൽ ഹർജി തള്ളുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി എംഎൽഎയായ മാണി സി കാപ്പന്‍റെ ഹർജി തള്ളിയതോടെ കേരള ഹൈക്കോടതിയിലുള്ള തെരെഞ്ഞെടുപ്പ് കേസിന്‍റെ വിചാരണയടക്കം മറ്റു നടപടികൾ തുടരാനാകും.

കേസിലെ പരാതിക്കാരനായ സി വി ജോണിന് വേണ്ടി അഭിഭാഷകൻ വിൽസ് മാത്യൂസും ഹാജരായി. ഇടതുതരംഗം ആഞ്ഞ് വീശിയ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പനോട് ജോസ് പരാജയപ്പെടുകയായിരുന്നു. പിണറായി രണ്ടാം സർക്കാർ രൂപീകരിക്കുമ്പോൾ മന്ത്രി സ്ഥാനം ഉറപ്പിച്ച ജോസ് കെ മാണിയുടെ പ്രതീക്ഷകൾ തകർത്തുകൊണ്ടായിരുന്നു കാപ്പന്റെ വിജയം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കീം പരീക്ഷാ ഫലപ്രഖ്യാപനം ഇന്നില്ല ; സിബിഎസ്ഇ റീവാല്യൂവേഷൻ കൂടി പരിഗണിച്ച് മാത്രം ഫലം...

0
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം പരീക്ഷാ ഫല പ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ...

കുമരകത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്ത യുവാവ് മരിച്ചു

0
കോട്ടയം : ഷാപ്പിൽ നിന്നും ഭക്ഷണം കഴിക്കുകയും കള്ളുകുടിക്കുകയും ചെയ്തയാൾ...

കെ മുരളീധരൻ്റെ പഴയ പരാമർശം ആയുധമാക്കി മുഹമ്മദ് റിയാസ് ; സഭയിൽ തിരിച്ചടിച്ച് കെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രൂക്ഷമായ സാഹചര്യം നിയമസഭ നിർത്തി വെച്ച് ചർച്ച...

പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി

0
കൊച്ചി: സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി...