മന്ത്രി മണിക്ക് എന്തും പറയാം ; മുന്നണി മാറ്റ തീരുമാനം പവാറിനെ കണ്ട ശേഷം : മാണി സി. കാപ്പൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മന്ത്രി എം.എം. മണിയുടെ പരോക്ഷ വിമർശനത്തിനു മറുപടിയുമായി മാണി സി.കാപ്പന്‍‍ എംഎൽഎ. മന്ത്രി എം.എം. മണിക്ക് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. ജോസ് കെ. മാണിയെ സിപിഎം അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യട്ടെ. മുന്നണി മാറ്റത്തിന്റെ കാര്യത്തില്‍ ശരദ് പവാറിനെ കണ്ടശേഷം തീരുമാനം എടുക്കുമെന്നും മാണി സി. കാപ്പൻ വ്യക്തമാക്കി.

പാലാ സീറ്റിന്റെ പേരു പറയാതെയായിരുന്നു മന്ത്രി എം.എം. മണിയുടെ പരോക്ഷ വിമർശനം. എൽഡിഎഫിൽ സീറ്റു ചർച്ച ആരംഭിച്ചിട്ടില്ല. ആരും അറക്കുന്നതിനു മുൻപു പിടയ്ക്കേണ്ട കാര്യമില്ല. കാര്യങ്ങൾ എൽഡിഎഫിന് അറിയാം. യുഡിഎഫിൽനിന്ന് ആരെങ്കിലും വിളിച്ചാൽ ഞാൻ എൽഡിഎഫിലാണെന്നു പറയണമെന്നും മന്ത്രി മണി പറഞ്ഞിരുന്നു.

കെ.എം. മാണി സ്മൃതി സംഗമം സമാപന സമ്മേളനം പാലായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പൻ എംഎൽഎയെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളെ തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് കാപ്പന്‍റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...