സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോടതി വിചാരണ നേരിടുന്ന മാണി സി കാപ്പൻ എം. എൽ. എ സ്ഥാനം രാജിവെക്കണം ; പ്രൊഫ. ലോപ്പസ് മാത്യു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മുംബൈ മലയാളി വ്യവസായി ദിനേശ് മേനോനിൽ നിന്നും രണ്ട് കോടി രൂപ വാങ്ങി വഞ്ചിച്ച കേസിൽ പലപ്രാവശ്യം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നീട്ടിവെയ്പ്പിക്കാൻ മാണി സി കാപ്പൻ എം.എൽ.എ ശ്രമിച്ചിട്ടും ഹൈക്കോടതി, എറണാകുളം മരട് സി.ജെ.എം കോടതിയിൽ വിചാരണ നേരിടാൻ ഉത്തരവായിരിക്കുകയാണ്. നാല് മാസത്തിനുള്ളിൽ കേസ് തീർപ്പാക്കണമെന്നും നിർദ്ദേശം വെച്ചിരിക്കുകയാണ്. കണ്ണൂർ വിമാനത്താവള കമ്പനിയിൽ ഓഹരി വാങ്ങി നൽകാമെന്ന് പറഞ്ഞ് കോടികൾ വാങ്ങുകയും ഓഹരി ലഭ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ വ്യവസായിയെ വഞ്ചിക്കുകയാണുണ്ടായത്. ദിനേശ് മേനോൻ സിബിഐയിൽ കേസ് കൊടുക്കുകയും കേസിന്റെ വേളയിൽ പലിശ സഹിതം 3. 25 കോടി രൂപ നൽകാൻ ചെക്ക് നൽകുകയും പണയവസ്തു ഈട് നൽകി വീണ്ടും വഞ്ചിക്കുകയും ചെയ്തു.

ഇടായി നൽകിയ ഈ സ്ഥലം കോട്ടയം എ. ഡി ബാങ്കിൽ പണയ വസ്തു ആയിരുന്നുവെന്ന് തിരിച്ചറിഞ്ഞ മേനോൻ വഞ്ചന കുറ്റത്തിന് കേസുകൊടുത്തു. ആ കേസ് ഹൈക്കോടതിയും സുപ്രീംകോടതിയും വഴി എങ്ങനെയും തടയാൻ കാപ്പൻ ശ്രമിച്ചിട്ട് കോടതികൾ സമ്മതിച്ചില്ല. ആ കേസിലാണ് വിചാരണ നേരിടേണ്ടത് വാങ്ങിയ പണത്തിന് കൊടുത്ത ചെക്കും പാസായില്ല. വണ്ടി ചെക്കു കേസ് വേറെ നടക്കുന്നുമുണ്ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജനപ്രതിനിധി എന്ന നിലയിൽ ഇനി സ്ഥാനത്ത് തുടരുവാൻ ധാർമികമായി യാതൊരു അവകാശവും ഇല്ലാത്ത മാണി സി കാപ്പൻ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന് എൽഡിഎഫ് കോട്ടയം ജില്ല കൺവീനറും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റുമായ പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു. ഇതുവരെയുള്ള രാഷ്ട്രീയ കീഴ്വഴക്കം അനുസരിച്ച് രാജിവച്ച് വിചാരണ നേരിടുകയാണ് വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...