ഗാന്ധി ഘാതകന് വീര പരിവേഷം നല്‍കുന്നത് അപകടകരം : മാണി സി കാപ്പന്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഗാന്ധി ഘാതകനുപോലും വീര പരിവേഷം നല്‍കുന്ന അപകടകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ പറഞ്ഞു. രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്‌ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ കൊച്ചിടപ്പാടിയിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു എംഎല്‍എ.

എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും ചെറുക്കാനുള്ള ഇച്ഛാശക്തി ഇന്ത്യന്‍ ജനത ആര്‍ജ്ജിച്ചിട്ടുണ്ടെന്നും മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി. അഹിംസ പ്രധാന സമരമാര്‍ഗമായി ജനങ്ങള്‍ക്കു സമ്മാനിച്ച ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്കുള്ള പ്രസക്തി കലുഷിതമായ ലോകത്ത് അനുദിനം വര്‍ദ്ധിച്ചുവരുന്നതായും എംഎല്‍എ പറഞ്ഞു.

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിജി ടോണി തോട്ടം, ജെയിസണ്‍ പുത്തന്‍കണ്ടം, തങ്കച്ചന്‍ മുളകുന്നം, ബേബി സൈമണ്‍, ജോസ് മുകാല, അര്‍ജുന്‍ സുരേഷ്കുമാര്‍, ജോസഫ് കുര്യന്‍, കാതറീന്‍ റബേക്കാ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...