മണിമലയില്‍ വെട്ടേറ്റ എസ്‌.ഐ വിദ്യാധരന്റെ ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും ; മന്ത്രി വി.എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം :  മണിമലയില്‍ വെട്ടേറ്റ എസ്‌ഐ – ഇ ജി വിദ്യാധരനെ മന്ത്രി വി.എന്‍ വാസവന്‍ സന്ദര്‍ശിച്ചു. ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് എസ്‌ഐയ്ക്ക് വെട്ടേറ്റത്.

വധശ്രമ കേസിലെ പ്രതി അജിന്റെ പിതാവ് പ്രസാദാണ് എസ്.ഐ വിദ്യാധരനെ വെട്ടിയത്. പ്രതികളായ അജിനേയും പ്രസാദിനേയും പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, പോലീസിന്റെ  കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് പ്രസാദിനെതിരെ ചുമത്തിയത്.

മണിമല പോലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളാവൂര്‍ ചുവട്ടടിപ്പാറയിലാണ് സംഭവം. അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അജിന്‍ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രാവിലെ ആറരയോടെയാണ് പോലീസ് സംഘം വീട്ടില്‍ എത്തിയത്. പ്രതിയെ പിടികൂടുന്നതിനിടെ പിതാവ് പ്രസാദ് ഗ്രേഡ് എസ്‌ഐ -ഇ ജി വിദ്യാധരനെ വെട്ടുകയായിരുന്നു. മുഖത്ത് പരുക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ചാന്ദിപുര വൈറസ് ഭീതിയിൽ ഗുജറാത്ത്; ഫലപ്രദമായ വാക്സിനുകളില്ലാതെ ആരോഗ്യമേഖല പ്രതിസന്ധിയിൽ

0
അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ...

പി.എസ്.സിക്ക് വിവരാവകാശ കമ്മീഷന്റെ അന്ത്യശാസനം

0
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേട് വിവാദത്തിൽ നിർണായക ഇടപെടലുമായി സംസ്ഥാന...