ചിറക്കടവില്‍ റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ മണിമല പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മണിമല: ചിറക്കടവില്‍ റബര്‍ തോട്ടത്തില്‍ ഒളിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ നാട്ടുകാരുടെ സഹായത്തോടെ മണിമല പോലീസ് പിടികൂടി. രാവിലെ ടാപ്പിംഗിന് പോയ  തൊഴിലാളിയാണ് റബര്‍ തോട്ടത്തില്‍ ഒളിച്ചിരിക്കുന്ന ഇയാളെ കണ്ടത്. നാട്ടുകാരെ വിളിച്ചു കൂടിയതോടെ ഇയാള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചു. സമീപത്തുള്ള ഒരു വീട്ടിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്. ഈ സമയം വീട്ടുകാര്‍ വീടിനു വെളിയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വീട് വെളിയില്‍ നിന്നും പൂട്ടി പോലീസില്‍ വിവരമറിയിക്കുകയായായിരുന്നു.

മണിമല പോലീസ് സ്ഥലത്തെത്തി വീടിനുള്ളില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. വീടിനുള്ളില്‍ കയറിയ ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചിരുന്നു. വിലങ്ങുവെച്ച് കൊണ്ടുപോകവേ വാഹനത്തിന്റെ ചില്ല് ഇടിച്ചു തകര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിച്ച ഇയാള്‍ നേഴ്സിന്റെ തലയ്ക്കിടിച്ചു രക്ഷപെടാനും ശ്രമിച്ചു. മോഷണത്തിനായി എത്തിയതാണ് ഇയാളെന്ന് നാട്ടുകാര്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...