മണിമലയാറ്റില്‍ തിട്ടയിടിച്ചിൽ വ്യാപകമായിട്ടും സംരക്ഷിക്കാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മണിമലയാറ്റിലെ മിന്നൽ പ്രളയത്തിൽ മൺതിട്ട തകർന്ന് ആറ്റിൽ പതിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും സംരക്ഷണഭിത്തി നിർമ്മിച്ചിട്ടില്ല. കോട്ടാങ്ങൽ – മണിമല റോഡിൽ കൊല്ലാറ പ്പടിയിൽ അപകടം ക്ഷണിച്ചു വരുത്തുന്നതിന് ഇത് കാരണമാകുകയാണ്. മണിമലയാറും റോഡുമായി ഒരേ രീതിയിലായ അവസ്ഥയിലാണിപ്പോൾ. 80 അടിയിലേറെ നീളത്തിലും 30 അടിയോളം താഴ്ചയിലുമാണ് മൺതിട്ട പ്രളയത്തിൽ ഒലിച്ചു പോയത്. നിലവിലെ ഭാഗികമായ സംരക്ഷണഭിത്തി തകർച്ചയുടെ വക്കിലുമാണ്. ഏത് നിമിഷവും ഇത് ആറ്റിലേക്ക് പതിക്കുന്ന അപകടാവസ്ഥയിലാണ്.

തകർച്ച സംഭവിച്ചിട്ടും യാതൊരുവിധ സുരക്ഷാ മുന്നറിയിപ്പുകൾ ഒന്നും തന്നെ ഇവിടെ സ്ഥാപിച്ചിട്ടില്ല. ഇത് ആശങ്കക്ക് ഇടയാക്കുന്നു. കോട്ടയം – പത്തനംതിട്ട ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡു കൂടിയാണ് ഇത്. നൂറുകണക്കിന് വാഹനങ്ങളാണ് ദിനം പ്രതി ഇതുവഴി കടന്നുപോകുന്നതും. അധികൃതരുടെ അനാസ്ഥ വൻ അപകടത്തിന് കാരണമാകും. സംരക്ഷണഭിത്തി പുനർ നിർമ്മിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...