മണിപ്പൂര്‍ : സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി അരവിന്ദ് കുമാറിനെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഇംഫാലിലെ മണിപ്പൂര്‍ റൈഫിള്‍സ്(രണ്ട്) കോംപ്ലക്‌സിലെ ഔദ്യോഗിക വസതിയില്‍ ശനിയാഴ്ചയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സര്‍വീസ് തോക്ക് ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
മണിപ്പൂര്‍ എഡിജിപി വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍
RECENT NEWS
Advertisment