പാലത്തായി പീഡനം : നിയമോപദേശം മറച്ചുവെച്ച് പോലീസ് കുറ്റപത്രം തയ്യാറാക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വിവാദമായ പാലത്തായി പീഡനക്കേസില്‍ പ്രതിയായ ബി.ജെ.പി നേതാവിനെ അന്വേഷണ സംഘം സഹായിച്ചത് നിയമോപദേശം മറികടന്ന്. നാലാം ക്ലാസുകാരിയായ വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്താവുന്നതാണെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം മറികടന്നാണ് അന്വേഷണസംഘം താരതമ്യേന ലഘുവായ വകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് പ്രതിയും അധ്യാപകനുമായ പത്മരാജന് കഴിഞ്ഞ ദിവസം ജാമ്യം ലഭിക്കുകയും ചെയ്തു.

പ്രതി പത്മരാജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ക്രൈബ്രാഞ്ച് നിയമോപദേശം തേടിയത്. പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലാത്തതിനാല്‍ കുറ്റപത്രം എങ്ങനെ സമര്‍പ്പിക്കുമെന്നത് സംബന്ധിച്ചായിരുന്നു നിയമോപദേശം തേടിയത്. നിലവില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്‌സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ ഓഫീസ് നല്‍കിയ നിയമോപദേശം.

പ്രതി അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ നിയമോപദേശം മറികടന്ന് ജുവൈനല്‍ ജസ്റ്റിസ് ആക്ടും ഐ. പി.സിയുടെ ദുര്‍ബല വകുപ്പുകളും മാത്രം ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. പ്രതി അറസ്റ്റിലായി 90 ദിവസം തികയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടില്ലാത്തതിനാല്‍, അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയായതോടെ പ്രതിക്ക് ജാമ്യം ലഭിക്കുകയും ചെയ്തു. ദുര്‍ബല വകുപ്പുകള്‍ ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...