സിനിമാതാരങ്ങളെ ഉപയോഗിച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നു : അന്വേഷണം സിനിമ മേഖലയിലേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം സിനിമ മേഖലയിലേക്കും നീളുന്നു. സിനിമാതാരങ്ങളെ ഉപയോഗിച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നതായി കഴിഞ്ഞ ദിവസം കസ്റ്റംസ് അറസ്റ്റ് ചെയ്ത ഹംജത് അലി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന. സിനിമതാരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നടി ഷംന കാസിം ഉള്‍പ്പെടെയുള്ളവരെ ഇതിനായി നേരിട്ടുവിളിച്ചതായും ഹംജത് മൊഴി നല്‍കിയിട്ടുണ്ട്.

ഷംന കാസിമില്‍നിന്ന് പണംതട്ടാന്‍ ശ്രമിച്ച കേസിലും സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിന് പുറമെ വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണ്ണം സുരക്ഷിത സ്ഥലങ്ങളില്‍ എത്തിക്കാന്‍ സിനിമാതാരങ്ങളുടെ വാഹനം ഉപയോഗപ്പെടുത്താന്‍ ശ്രമം നടന്നതായും കസ്റ്റംസ് കണ്ടെത്തി. വന്‍ പ്രതിഫലമാണ് ഇതിനായി ഹംജത് അടങ്ങുന്ന സംഘം താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്തത്.

അന്‍വര്‍ അലി എന്ന പേരിലാണ് ഹംജത് പല താരങ്ങളെയും ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചത്. സിനിമ രംഗത്തുള്ളവരെ ഉപയോഗിച്ച്‌ വിദേശ രാജ്യങ്ങളില്‍ നിന്ന് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചിരുന്നതായി ഹംജത് വെളിപ്പെടുത്തി. സ്വര്‍ണ്ണം കടത്താനായി വിദേശത്ത് സ്റ്റേജ് ഷോകള്‍ക്കെത്തുന്ന താരങ്ങളെയും സമീപിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...