ഇംഫാൽ: മണിപ്പൂര്‍ കലാപത്തിനെപ്പറ്റിയുളള വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കലാപം അമര്‍ച്ചചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ ക്രമസമാധനിലയുടെ സാഹചര്യമുള്‍പ്പടെ വെള്ളിയാഴ്ചക്കകം സുപ്രീംകോടതിയെ അറിയിക്കണം. അതിനിടെ ഇന്നലത്തെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. സംഘര്‍ഷം തുടങ്ങി രണ്ടു മാസം പിന്നിടുന്ന ഇന്നും പടിഞ്ഞാറന്‍ ഇംഫാലില്‍ വെടിവെയ്പ്പ് നടക്കുന്നുണ്ട് കുക്കി വിഭാഗത്തിന് സൈന്യത്തിന്‍റെ സംരക്ഷണം ആവശ്യപ്പെട്ട് മണിപ്പൂര്‍ ട്രൈബല്‍ ഫോറം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് മണിപ്പൂര്‍ സര്‍ക്കാരിനോട് സമഗ്രമായ റിപ്പോര്‍ട്ട് സുപ്രീംകോടതി തേടിയത്. 114 കമ്പനി സിആര്‍പിഎഫും 180 കമ്പനി പട്ടാളവു അവിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി കലാപപ്രദേശം ശാന്തമാകുന്നുവെന്ന് സ്ഥാപിക്കാനാണ് മണിപ്പൂര്‍ സര്‍ക്കാര്‍ കോടതിയില്‍ ശ്രമിച്ചത്. കലാപത്തെ വര്‍ഗീയമായി ചിത്രീകരിക്കരുതെന്നും കർഫ്യൂ അഞ്ചുമണിക്കൂറായി കുറച്ചുവെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പരാമര്‍ശം നടത്തി.
എന്നാല്‍ സര്‍ക്കാരിന് വാദത്തിനപ്പുറം ഏറ്റവും പുതിയ വിവരങ്ങള്‍ അറിയണമെന്ന് ചീഫ് ജസ്റ്റീസിന്‍റെ ബെഞ്ച് ആവശ്യപ്പെട്ടു. വെള്ളിയാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയച്ചതോടെ കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കലാപം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ എന്തു ചെയ്തു. വീടുകള്‍ നഷ്ടമായവരെ എങ്ങനെ പുനരധിവസിപ്പിച്ചു, സുരക്ഷ സേനകളുടെ വിന്യാസം ഏങ്ങനെ, ക്രമസമാധാന നില ഏതു തരത്തില്‍ തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ സുപ്രീംകോടതിയെ അറിയിക്കേണ്ടത്.കലാപം ആരംഭിച്ച് ഇന്ന് രണ്ടു മാസം പിന്നിടുമ്പോഴും അക്രമത്തിന് ശമനമില്ല. പടിഞ്ഞാറൽ ഇംഫാലിലാണ് ഇന്നും വെടിയൊച്ച കേൾക്കുന്നത് . ഇന്നലത്തെ വെടിവെയ്പ്പിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചതോടെ രണ്ടു ദിവസത്തിനുള്ളിൽ മരിച്ച മെയ്തേയ് വിഭാഗക്കാരുടെ എണ്ണം നാലായി . അതിനിടെ രണ്ടുമാസമായി തുടരുന്ന ദേശീയ പാത ഉപരോധം പിൻവലിക്കുകയാണെന്ന് കുക്കികൾ അറിയിച്ചു.