‘ഉള്ളെഴുത്ത്’ പുസ്തകപ്രകാശനവും സാംസ്‌കാരിക സദസ്സും

For full experience, Download our mobile application:
Get it on Google Play

റാന്നി: ‘ഉള്ളെഴുത്ത്’ പുസ്തകപ്രകാശനവും സാംസ്‌കാരിക സദസ്സും നടന്നു. പുസ്തകം റാന്നി എം എല്‍ ഏ അഡ്വ: പി. എന്‍. പ്രമോദ് നാരായണന്‍ പത്തനംതിട്ട ഡപ്യൂട്ടി ജില്ലാ കളക്ടര്‍ ആര്‍ രാജലക്ഷ്മിയ്ക്ക് ആദ്യകോപ്പി നല്‍കി പ്രകാശനകര്‍മ്മവും സാംസ്‌കാരികസമ്മേളനം ഉദ്ഘാടനവും നിര്‍വഹിച്ചു. മലയാളത്തിലെ ആദ്യ പുസ്തകാലയമായ കോന്നി വീനസ് ബുക്ക് ഡിപ്പോ & ബുക്ക് പബ്ലിഷിങ് കമ്യൂണിന്റെ ഏറ്റവും പുതിയ പുസ്തകമാണ് ‘ഉള്ളെഴുത്ത്’. സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധേയയായ പ്രവാസി എഴുത്തുകാരിയായ ശശികല നായരുടെ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ കുറിപ്പുകളുടെ സമാഹാരമാണിത്. റാന്നി കാട്ടൂര്‍ എന്‍ എസ് എസ് കരയോഗം ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരികസമ്മേളനത്തില്‍ അതിവേഗചിത്രകാരനും സചിത്രപ്രഭാഷകനുമായ അഡ്വ: ജിതേഷ്ജി അധ്യക്ഷത വഹിച്ചു.

കരമന എന്‍ എസ് എസ് വിമിന്‍സ് കോളേജ് മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ അനില ജി നായര്‍ പുസ്തകാവതരണം നിര്‍വഹിച്ചു. ചെറുകോല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗീതാകുമാരി, പഞ്ചായത്ത് മെമ്പര്‍ ജി ഗോപകുമാര്‍, എന്‍ എസ് എസ് കരയോഗം പ്രസിഡന്റ് പ്രൊഫ: ബി ഹരികുമാര്‍, ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് കെ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ വി വിജയമ്മ ടീച്ചര്‍ സ്വാഗതവും ഗ്രന്ഥകാരി ശശികല നായര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഗ്രന്ഥകാരി ശശികല നായരെ പത്തനംതിട്ട ഡപ്യുട്ടി ജില്ലാകളക്ടര്‍ ആര്‍ രാജലക്ഷ്മി പൊന്നാടയണിയിച്ച് ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...