മദ്യപിച്ച് പൂസായി റോഡരികിൽ കിടന്ന് യുവാവ്; യുവതിയോടിച്ച കാർ നിയന്ത്രണം വിട്ട് പാഞ്ഞ് കയറി , രക്ഷപെട്ടത് തലനാരിഴയ്ക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മദ്യപിച്ച് ലക്ക് കെട്ട് റോഡരികിൽ കിടന്ന യുവാവിന്റെ ദേഹത്തേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി. ഇന്ന് പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരം വെള്ളായണി മുകലൂർമൂല ആണ് സംഭവം. വെള്ളായണി മുകളൂർമൂല മണലിയിൽ വീട്ടിൽ സിജി (44) ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് വന്ന കാർ മദ്യപിച്ച് റോഡിൽ കിടക്കുകയായിരുന്ന സിജിയുടെ ദേഹത്തേക്ക് പാഞ്ഞ് കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഒരു യുവതി ആയിരുന്നു. അപകടം നടന്ന ഉടൻ യുവതി കാർ നിർത്തി ആളുകളെ അറിയിച്ചു.

നാട്ടുകാർ ഓടിയെത്തി നോക്കുമ്പോൾ കാറിന് അടിയിൽ ഒരു കാൽ ആക്സിലിനും വീലിനും ഇടയിൽപ്പേട്ട നിലയിൽ ആയിരുന്നു സിജി. ഉടൻ തന്നെ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ചെങ്കൽചൂള ഫയർഫോഴ്സ് സംഘം ന്യുമാറ്റിക് സംവിധാനം ഉപയോഗിച്ച കാർ ഉയർത്തിയെങ്കിലും കാൽ പുറത്തെടുക്കുക വളരെ പ്രയാസമേറിയതായിരുന്നു. ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അപകടത്തിൽപ്പെട്ട ആൾക്ക് കൂടുതൽ പരിക്ക് ഉണ്ടാക്കും എന്നതിനാൽ കാറിന്‍റെ വീൽ അഴിച്ചു മാറ്റി ഏറെ പണിപ്പെട്ടാണ് ആക്സിൽ നുള്ളിൽ കുടുങ്ങി പോയ കാൽ ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ മോചിപ്പിച്ചത്. തുടർന്ന് സിജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...