മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന നേതാക്കള്‍ : പയ്യന്നൂരില്‍ സി.പി.എമ്മിന് തലവേദനയാകുന്നു

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂര്‍: സംഘടനാ പ്രശ്‌നങ്ങളില്‍ ശ്വാസം മുട്ടുന്ന പയ്യന്നൂരില്‍ പാര്‍ട്ടിക്ക് വീണ്ടും തലവേദനയായി വാഹന അപകടങ്ങള്‍. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന പ്രാദേശിക നേതാക്കളാണ് നേതൃത്വത്തിന് തലവേദയാകുന്നത്. കഴിഞ്ഞ ദിവസം മുന്‍ യുവജന നേതാവായ ഒരു പാര്‍ട്ടി ഏരിയ കമ്മറ്റിയംഗം മദ്യപിച്ച് കാറോടിച്ച് പയ്യന്നൂരിലെ ബ്യൂട്ടി പാര്‍ലര്‍ മാനേജറായ സ്ത്രീയുടെ കാറിലിടിച്ചതാണ് അവസാന സംഭവം. സ്ത്രീയെ അസഭ്യം പറഞ്ഞതോടെ സ്ത്രീ ബഹളം വെക്കുകയും ഓടിക്കൂടിയ ആളുകള്‍ നേതാവിനെ തിരിച്ചറിയുകയും ചെയ്തു. ആളെ മനസിലാക്കിയ ചില സി.പി.എം പ്രവര്‍ത്തകര്‍ നേതാവിനെ സംഭവ സ്ഥലത്തു നിന്നും ഉടന്‍ മാറ്റുകയായിരുന്നു.

ഒരു ലോക്കല്‍ സെക്രട്ടറിയും ലോക്കല്‍ കമ്മറ്റിയംഗവും ഉടന്‍ സ്ഥലത്തെത്തി നിലത്ത് കാലുറക്കാത്ത നേതാവിനെ രക്ഷിക്കുകയായിരുന്നു. പയ്യന്നൂര്‍ റൂറല്‍ ബേങ്ക് ജീവനക്കാരന്‍ കൂടിയായ ഏരിയ കമ്മറ്റിയംഗത്തിന് പാര്‍ട്ടിക്ക് നിരക്കാത്ത ബിസിനസ്സുകളില്‍ ഷെയറുണ്ടെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ നേതാവിനെ രക്ഷിക്കാന്‍ ഉന്നതതല പോലീസ് ഇടപെടല്‍ നടന്നുവെന്നും ആരോപണമുണ്ട്. ഒരു മാസം മുമ്പാണ് റൂറല്‍ ബാങ്ക് ജീവനക്കാരനായ സി.പി.എം ലോക്കല്‍ കമ്മറ്റി മെമ്പറുടെ കാറിടിച്ച് ഒരു ഓട്ടോ ഡ്രൈവര്‍ മരണപ്പെട്ടത്. തുടര്‍ച്ചയായ അപകടങ്ങളെ തുടര്‍ന്ന് നടക്കുന്ന ദുരൂഹമായ ഇടപെടലുകള്‍ പലരെയും സംരക്ഷിക്കാന്‍ നടക്കുന്ന നീക്കങ്ങളുടെ ഭാഗമാണെന്ന് വ്യാപകമായി പരാതി ഉയര്‍ന്നു വരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...