സഭ ഒരു തിരുത്തല്‍ ശക്തി ആകണം ; ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: സഭ ഒരു തിരുത്തല്‍ ശക്തി ആകണമെന്നും ലോകത്തിന് വെളിച്ചമാകണമെന്നും ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് എപ്പിസ്‌ക്കോപ്പ പ്രസ്താവിച്ചു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ സഭയും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ കോഴഞ്ചേരി പുന്നക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പാരീഷ് ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവനന്മ എന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നതായും ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സഭയ്ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള നിലപാട് അവരുടെ നയങ്ങളും പ്രവര്‍ത്തികളും നോക്കിയാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. സന്ദീപ് വാര്യര്‍ (ബി.ജെ.പി), അഡ്വ. പഴകുളം മധു (കോണ്‍ഗ്രസ്), അഡ്വ. ഫീലിപ്പോസ് തോമസ് (സി.പി.ഐ.എം) എന്നിവര്‍ വിഷയാവതരണം നടത്തി. മല്ലപ്പുഴശ്ശേരി സോണ്‍ പ്രസിഡന്റ് റവ. ടൈറ്റസ് തോമസ്, സെക്രട്ടറി പ്രസാദ് പുന്നക്കാട്, റവ. പ്രിന്‍സ് ജോണ്‍, റവ. ബിനു ജോണ്‍ എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...