Wednesday, July 9, 2025 4:20 am

മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദിക്ക് ജനക്കൂട്ടം തീയിട്ട സംഭവം ; മണിപ്പൂരിൽ നിരോധനാജ്ഞ, ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു

For full experience, Download our mobile application:
Get it on Google Play

ചുരാചന്ദ്പൂർ: മണിപ്പൂരിൽ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് പങ്കെടുക്കേണ്ട പരിപാടിയുടെ വേദിക്ക് തീയിട്ട് ജനങ്ങൾ. ചുരാചന്ദ്പൂർ ജില്ലയിലാണ് സംഭവം. സംഘർഷം രൂക്ഷമായതോടെ ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ആൾക്കൂട്ടം ന്യൂ ലാംകയിൽ നടക്കേണ്ട പരിപാടിയുടെ വേദിയിലെ കസേരകൾ തല്ലിപ്പൊളിക്കുകയും മറ്റ് സാധനങ്ങൾ തീയിട്ട് നശിപ്പിക്കുന്നതിന്‍റെയും ദൃശ്യങ്ങളും പുറത്ത് വന്നു. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് 63 കിലോമീറ്റർ അകലെയാണ് ചുരാചന്ദ്പൂർ ജില്ല. ജില്ലയിലെ ജിമ്മും കായിക കേന്ദ്രവും ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്താനിരുന്നത്. ബി.ജെ.പി സർക്കാർ നടത്തുന്ന കുടിയൊഴിപ്പിക്കൽ നടപടിയിൽ പ്രതിഷേധിച്ചാണ് ജനക്കൂട്ടം മുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദി നശിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. സംരക്ഷിത വനങ്ങളും തണ്ണീർക്കടങ്ങളും സർവേ ചെയ്യുന്നതിനെ എതിർക്കുന്ന ഇൻഡിജീനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

വനമേഖലകൾ സംരക്ഷിക്കുന്നതിന്റെ പേരിൽ കർഷകരെയും ആദിവാസി കുടിയേറ്റക്കാരെയും കുടിയൊഴിപ്പിക്കുന്നതിനെതിരെ സർക്കാറിനോട് അഭ്യർഥിച്ചിട്ടും ഒരു നടപടിയും എടുക്കുന്നില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നു. സംസ്ഥാനത്തെ മലയോര ജില്ലകളിലെ ചില പ്രദേശങ്ങൾ നിക്ഷിപ്ത വനങ്ങളോ തണ്ണീർത്തടങ്ങളോ ആയി ബിരേൻ സിംഗ് സർക്കാർ തെറ്റായി പ്രഖ്യാപിച്ചതാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിൽ സർക്കാർ ഇതുവരെ ശ്രമിച്ചിട്ടില്ലെന്ന് ഫോറത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 4 വരെ ചുരാചന്ദ്പൂർ പൂർണമായി അടച്ചിടാൻ ഇൻഡിജിനസ് ട്രൈബ് ലീഡേഴ്‌സ് ഫോറം ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, അക്രമത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയോ എന്നത് സർക്കാർ ഇനിയും വ്യക്തമാക്കിയിട്ടില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി

0
തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള...

പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ‘ഇ ഓഫീസ് ‘ പ്രഖ്യാപനം നിയമസഭാ ഡെപ്യൂട്ടി...

0
പത്തനംതിട്ട : പന്തളം കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ 'ഇ ഓഫീസ്...

വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം

0
പത്തനംതിട്ട : വായനാദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ വിമോചന നാടകം പത്തനംതിട്ട കാത്തോലിക്കേറ്റ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി പത്തനംതിട്ട നഗരസഭ...