പരീക്ഷയില്‍ തോറ്റു ; ഒന്‍പത് കുട്ടികള്‍ ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

അമരാവതി: പരീക്ഷയില്‍ തോറ്റതിന് ഒന്‍പത് കുട്ടികള്‍ ജീവനൊടുക്കി. ആന്ധ്രപ്രദേശിലാണ് സംഭവം. സംസ്ഥാന ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തിലാണ് കുട്ടികള്‍ ജീവനൊടുക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ശ്രീകാക്കുളം ജില്ലയില്‍ 17കാരനായ തരുണ്‍ ട്രെയിനിന് മുന്നില്‍ ചാടിയാണ് ജീവനൊടുക്കിയത്. പതിനൊന്നാം ക്ലാസ് പരീക്ഷയിലെ തോല്‍വിയാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. വിശാഖപട്ടണത്ത് 18കാരനായ ജഗദീഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ചിറ്റൂരില്‍ 17കാരിയായ അനുഷ തടാകത്തില്‍ ചാടി മരിക്കുകയായിരുന്നു.

അതേസമയം ബുധനാഴ്ചയാണ് പതിനൊന്നും പന്ത്രണ്ടും ക്ലാസുകളിലെ പരീക്ഷാഫലം പുറത്തുവന്നത്. ആദ്യ വര്‍ഷത്തില്‍ 61 ശതമാനമാണ് വിജയശതമാനം. പന്ത്രണ്ടാം ക്ലാസില്‍ 72 ശതമാനം കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ നടന്ന പരീക്ഷയില്‍ പത്തുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ തോറ്റതിന്റെ മനോവിഷമത്തിലാണ് കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...