മണിപ്പൂർ സംഘർഷം ; നിരായുധീകരണ പ്രവർത്തനത്തിന് തുടക്കമിട്ട് സൈന്യം , അക്രമകാരികളുടെ 12 ബങ്കറുകൾ തകർത്തു

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ : മണിപ്പൂരിന്റെ അന്തരീക്ഷം വീണ്ടും കലുഷിതമായ സാഹചര്യത്തിൽ അക്രമികളുടെ നിരായുധീകരണ പ്രവർത്തനത്തിന് തുടക്കമിട്ട് സൈന്യം. റിപ്പോർട്ടുകൾ പ്രകാരം, ദേശീയപാതകൾക്ക് സമീപം സ്ഥാപിച്ച അക്രമകാരികളുടെ 12 ബങ്കറുകൾ സുരക്ഷാസേന തകർത്തിട്ടുണ്ട്. ഷുംപായിയിലെ ബങ്കറിൽ നിന്ന് മൂന്ന് 51എംഎം മോട്ടാർ ഷെല്ലുകളും, 84 എംഎം ഷെല്ലുകളും സൈന്യം പിടിച്ചെടുത്തു. കൂടാതെ, അക്രമകാരികളിൽ നിന്ന് 1,100 തോക്കുകളും, 250 ബോംബുകളും, 13,000ലേറെ സ്ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 135 ഓളം പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബരേൻ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ മേൽനോട്ടത്തിൽ മണിപ്പൂരിലെ സംഘർഷാവസ്ഥ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു. കൂടാതെ, ജൂൺ 13ന് ശേഷം അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, സംഘർഷത്തിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പാർലമെന്റ് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിക്ക് പുറമേ, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...

യുവജനങ്ങളിലും സ്ത്രീകളിലും പ്രതീക്ഷ, ഇന്ത്യയുടെ മതേതര മൂല്യങ്ങൾ വീണ്ടെടുക്കാനാകും ; സൽമാൻ റുഷ്ദി

0
ന്യൂയോർക്ക് : ഇന്ത്യയിലെ യുവജനങ്ങളിലും സ്ത്രീകളിലും ഏറെ പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരൻ സൽമാൻ...

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

0
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത 47-കാരനെ ഒരു...