മിക്ക സിബിഐ ഉദ്യോഗസ്ഥരും സിസോദിയയുടെ അറസ്‌റ്റിന് എതിരായിരുന്നു ; കെജ്രിവാൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മദ്യനയ കേസിൽ മനീഷ് സിസോദിയയുടെ അറസ്‌റ്റ് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് എഎപി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. മിക്ക സിബിഐ ഉദ്യോഗസ്ഥരും സിസോദിയയെ കസ്‌റ്റഡിയിലെടുക്കുന്നതിന് എതിരാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.”മിക്ക സിബിഐ ഉദ്യോഗസ്ഥരും മനീഷിന്‍റെ അറസ്‌റ്റിന് എതിരായിരുന്നു എന്നാണ് എന്നോട് പറഞ്ഞത്. അവർക്കെല്ലാം അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തിനെതിരെ ഒരു തെളിവുമില്ല. എന്നാൽ അറസ്‌റ്റ് ചെയ്യാനുള്ള രാഷ്ട്രീയ സമ്മർദ്ദം വളരെ ഉയർന്നതിനാൽ അവർക്ക് അവരുടെ രാഷ്ട്രീയ യജമാനന്മാരെ അനുസരിക്കേണ്ടിവന്നു  കെജ്രിവാൾ ട്വീറ്റിൽ ആരോപിച്ചു.

സംസാരിച്ച എഎപി നേതാവ് സൗരഭ് ഭരദ്വാജ്, സിബിഐയിലെ വിശ്വസ്‌ത കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കെജ്രിവാളിന്‍റെ അവകാശവാദമെന്ന് പറഞ്ഞു. ആം ആദ്‌മി പാർട്ടിയെ തകർക്കാനാണ് ബിജെപി ആഗ്രഹിക്കുന്നത്. ഇത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ്. സിബിഐയിലെ ശരിയായ ചിന്താഗതിക്കാരായ കുറച്ച് ആളുകൾക്ക് മിസ്‌റ്റർ മോദി ശാശ്വത ഘടകമല്ലെന്ന് അറിയാം അദ്ദേഹം പറഞ്ഞു.

എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം 2021-22 എക്‌സൈസ് നയത്തിന്‍റെ കരട് തയ്യാറാക്കുന്നതിലും നടപ്പാക്കിയതിലുമുള്ള ക്രമക്കേടുകളും അഴിമതിയും അന്വേഷിക്കുന്ന സിബിഐ ഞായറാഴ്‌ച വൈകുന്നേരമാണ് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്‌റ്റ് ചെയ്‌തത്‌. സിബിഐ ആസ്ഥാനത്ത് സിസോദിയ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് തന്നെ ആം ആദ്‌മി പാർട്ടിയുടെ ഉന്നത നേതാക്കളും അണികളും പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങുകയും പാർട്ടിയുടെ മുതിർന്ന നേതാവിന്‍റെ അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. തന്‍റെ അറസ്‌റ്റ് പ്രതീക്ഷിക്കുന്നതായി സിസോദിയയും പറഞ്ഞിരുന്നു.

എക്സൈസ്, ധനകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകൾ വഹിക്കുന്ന ഡൽഹി മന്ത്രിയെ ഇന്ത്യൻ ശിക്ഷാനിയമത്തിനും അഴിമതി നിരോധന നിയമത്തിനും കീഴിൽ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...