നിയമസഭയിൽ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടെ ബഹളം വെച്ച ഭരണപക്ഷത്തിന് സ്പീക്കർ എഎൻ ഷംസീറിന്‍റെ വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിനിടെ ബഹളം വെച്ച ഭരണപക്ഷത്തിന് സ്പീക്കർ എഎൻ ഷംസീറിന്‍റെ വിമർശനം. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ പ്രതിപക്ഷം മിണ്ടാതിരുന്ന് കേട്ടത് ഓർമ്മിപ്പിച്ച് കൊണ്ടാണ് സ്പീക്കർ ഭരണപക്ഷത്തോട് നിശബ്ദരായിരിക്കാൻ പറഞ്ഞത്. “ഒന്ന് പ്ലീസ്… മിണ്ടാതിരിക്കണം… ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോ അവര് അനങ്ങിയിട്ടില്ല. അതുകൊണ്ട് ഭരണപക്ഷം നിശബ്ദമായിരിക്കണം പ്ലീസ്.

രാവിലെ സഭ ചേർന്നപ്പോൾ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ ശേഷമായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിച്ച ശേഷം പ്രതിപക്ഷ നേതാവ് പ്രസംഗിക്കാൻ എഴുന്നേറ്റു. മുഖ്യമന്ത്രി ഉയർത്തിയ വിമർശനങ്ങളോട് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോഴായിരുന്നു ഭരണപക്ഷത്ത് നിന്ന് ബഹളം വെക്കാൻ തുടങ്ങിയത്. ഇതോടെ പ്രതിപക്ഷവും പ്രതിഷേധിച്ചു. ഭരണ പക്ഷത്തിനെതിരെ സ്പീക്കർ രംഗത്ത് വന്നെങ്കിലും അംഗങ്ങൾ പ്രതിഷേധം നിർത്തിയില്ല.

പ്രതിപക്ഷ നേതാവിനെ പോലും പ്രസംഗിക്കാൻ അനുവദിക്കുന്നില്ലെന്ന് വിഡി സതീശൻ വിമർശിച്ചു. ഇതോടെ സ്പീക്കർക്ക് മുന്നിലേക്ക് പ്രതിപക്ഷം വന്നു. ഷൗട്ടിംഗ് ബ്രിഗേഡിനെ ഉണ്ടാക്കി ആക്രമിക്കാൻ നോക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിൽ പ്രതിഷേധം ഉയർന്നു. ഭരണ പക്ഷവും സീറ്റിൽ നിന്ന് എണീറ്റ് ബഹളം തുടർന്നഇതോടെ സഭ നിർത്തി വെക്കുകയായിരുന്നു.

ഇടവേളയ്ക്ക് ശേഷം സഭ വീണ്ടും ചേർന്നെങ്കിലും ഇരുപക്ഷവും ബഹളം വെച്ചു. സഭ തുടരാൻ കഴിയാത്ത സാഹചര്യമായി. ബഹളം തുടരുന്നതിനിടെ നടപടികൾ വേഗത്തിലാക്കി സ്പീക്കർ എഎൻ ഷംസീർ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...