ദില്ലി: ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയെ കാണാതെ മനീഷ് സിസോദിയ തന്റെ വസതിയില്‍ നിന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങി. രോഗിയായ ഭാര്യയെ കാണാന്‍ ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിക്ക് 7 മണിക്കൂര്‍ ഇടക്കാലാശ്വാസം കോടതി അനുവദിച്ചിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് സിസോദിയ ഡല്‍ഹിയിലെ മഥുര റോഡിലെ വസതിയില്‍ എത്തിയെങ്കിലും രോഗിയായ ഭാര്യയെ കാണാന്‍ കഴിഞ്ഞില്ല.
തലച്ചോറിനെയും കേന്ദ്ര നാഡീവ്യൂഹത്തെയും തളര്‍ത്താന്‍ സാധ്യതയുള്ള മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് എന്ന രോഗമാണ് സിസോദിയയുടെ ഭാര്യയെ ബാധിച്ചത്. മഥുര റോഡിലെ വസതിയില്‍ വീട്ടുതടങ്കലില്‍ കഴിയുകയായിരുന്നു സിസോദിയ, കുടുംബാംഗങ്ങള്‍ ഒഴികെ ആരെയും കാണാന്‍ അനുവദിച്ചില്ല. ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ മാധ്യമങ്ങളുമായി സംവദിക്കാനോ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല.