മോദിയല്ല നേതൃനിരയിലുള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്നു മനീഷ് തിവാരി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ലെന്ന് ഗ്രൂപ് 23 (G 23) നേതാവ് മനീഷ് തിവാരി. മോദിയല്ല നേതൃനിരയിലുള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഗാന്ധി കുടുംബത്തിനെതിരെ വിമര്‍ശനവുമായി മനീഷ് തിവാരി രംഗത്തെത്തിയത്. പഞ്ചാബില്‍ സിദ്ദു പാര്‍ട്ടിയെ തകര്‍ത്തു. സിദ്ദുവിന് പദവി നല്‍കിയവര്‍ മറുപടി പറയണമെന്നും സംഘടന തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യമാകണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. അതേസമയം തുടര്‍ചയായ മൂന്നാം ദിവസവും ഗ്രൂപ് 23 നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച തുടരുകയാണ്.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിന്റെ വിശദാംശങ്ങള്‍ ഗുലാം നബി ആസാദ് സോണിയ ഗാന്ധിയുമായി പങ്കുവച്ചിരുന്നു. ഗ്രൂപ് 23 മുന്‍പോട്ട് വച്ച ആവശ്യങ്ങളില്‍ രാഹുല്‍ ഗാന്ധിയും ചര്‍ചയ്ക്ക് തയ്യാറായിട്ടുണ്ട്. പോരാട്ടം സോണിയ ഗാന്ധിക്കെതിരല്ലെന്നും നവീകരണത്തിനായി നേതൃമാറ്റം വേണമെന്നുമാണ് ഗ്രൂപ് 23 ന്റെ ആവശ്യം. പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ് 23 യുടെ നിലപാട്. പ്രവര്‍ത്തന ശൈലിക്കെതിരെ കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ഉയര്‍ന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ് : അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്

0
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍...

സംഘപരിവാറിൻ്റെ ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത് ; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച്...

0
കൊച്ചി: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ...

ക്ഷേമപെൻഷൻ വിതരണം ; ഓണത്തിനുശേഷം പുതിയ നടപടിക്രമം നിശ്ചയിക്കും

0
തിരുവനന്തപുരം : ക്ഷേമപെൻഷൻ വീടുകളിലെത്തിച്ചു നൽകുന്നത് നിർത്താനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പ്...