ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ മഞ്ചേരി പോലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി കളോത്ത് സ്വദേശി തൊട്ടിയന്‍കണ്ടി വീട്ടില്‍ ജുനൈസുദ്ദീന്‍ (50), ഊര്‍ങ്ങാട്ടിരി ആലി നച്ചുവട് മഞ്ഞക്കോടവന്‍ വീട്ടില്‍ ദുല്‍കിഫ് ലി (45) എന്നിവരാണ് പിടിയിലായത്. ഒക്ടോബര്‍ 23ന് വൈകീട്ട് നാലോടെയാണ് സംഭവം. മഞ്ചേരി പട്ടര്‍കുളം സ്വദേശിയായ 61കാരന്റെ പണമാണ് നഷ്ടമായത്.

മഞ്ചേരി സീതിഹാജി സ്റ്റാന്‍ഡില്‍, ബസില്‍ കൃത്രിമമായി തിരക്കുണ്ടാക്കി, യാത്രക്കാരന്റെ പാന്റിന്റെ പോക്കറ്റ് മുറി ച്ച് 25,000 രൂപയും 14000 യു.എ.ഇ ദി ര്‍ഹവും (3,50,000 രൂപ) കവരുകയായിരുന്നു. പണം പോക്കറ്റില്‍ നിന്ന് വീണതാണെന്ന് കരുതി ഇയാള്‍ അബ്ദുല്ലക്കോയ സ്റ്റാന്‍ഡില്‍ തന്നെ ഇറങ്ങി. ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. അബ്ദുല്ലക്കോയയും ജുനൈസുദീനും മുമ്പും സമാന കേസുകളില്‍ പ്രതിയാണ്. മഞ്ചേരി പൊലീസ് എസ്.ഐ അഖിരാജിന്റെ നേതൃത്വത്തില്‍ മഞ്ചേരി പൊലീസും മലപ്പുറം ഡിവൈ.എസ്.പി കെ. എം. ബിജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്നാണ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...