മലപ്പുറം: മഞ്ചേരി ഡെയ്ലി മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. ചെരണി സ്വദേശിയായ ഉമ്മറിന്റെ മഞ്ചേരി ഡെയ്ലി മാര്‍ക്കറ്റ് ഉള്‍പ്പെടെയാണ് അഗ്‌നിക്കിരയായത്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാത്രി എട്ടരയോടെയാണ് സംഭവം. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഇപ്പോഴും തീയണക്കാന്‍ സാധിച്ചില്ല.
മഞ്ചരിയില്‍നിന്നും മലപ്പുറത്തുനിന്നും ഉള്‍പ്പെടെ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ മഞ്ചേരിയിലെത്തി. സമീപത്തുള്ള കച്ചവടക്കാരും വാഹന ഡ്രൈവര്‍മാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കോവിഡും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായിരുന്ന കച്ചവടം അടുത്തിടെയാണു പഴയ രീതിയിലേക്കു മാറിക്കൊണ്ടിരുന്നതെന്നും കച്ചവടക്കാര്‍ പറഞ്ഞു.
ഒന്നാം നില പൂര്‍ണമായും തീ പടര്‍ന്ന് കത്തി നശിച്ചു. വന്‍തോതില്‍ തീ പടര്‍ന്നതോടെ താഴെ നിര്‍ത്തിയിട്ടുപോയിരുന്ന ബൈക്കിലേക്കും തീ പടരുമെന്നായപ്പോള്‍ നാട്ടുകാര്‍ എടുത്തുമാറ്റി. വൈദ്യൂതി ലൈനിലേക്കും തീ പടര്‍ന്നതോടെ ലൈന്‍ ഓഫാക്കുകയായിരുന്നു. തുടര്‍ന്നാണ് വിവരം അറിയിച്ചതിനെ തുടര്‍ന്നു മഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയത്. ആദ്യം ഓടിക്കൂടിയ നാട്ടുകാര്‍ക്കും കാഴ്‌ച്ചക്കാരാനാവാനെ കഴിഞ്ഞുള്ളു. തീ പുറത്തേക്കുവരെ പടരുന്ന അവസ്ഥ എത്തിയതോടെയാണു ഫയര്‍ഫോഴ്സും മഞ്ചേരി പോലും എത്തിയത്.