എം ലിജുവിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ച കുഞ്ഞുമോനെ ഒരുവര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഇല്ലിക്കല്‍ കുഞ്ഞുമോനെ കോണ്‍ഗ്രസില്‍ നിന്ന് ഒരുവര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. ആലപ്പുഴ ഡിസിസി പ്രസിഡന്റായിരുന്ന എം ലിജുവിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കെപിസിസി കുഞ്ഞുമോനെ സസ്പെന്‍ഡ് ചെയ്തത്. നേരത്തെ നഗരസഭ പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച ലിജുവിനെ തോല്‍പ്പിക്കാന്‍ ഫ്ലക്സ് ബോര്‍ഡടക്കം സ്ഥാപിച്ച്‌ കുഞ്ഞുമോന്‍ സമാന്തര പ്രവര്‍ത്തനം നടത്തിയെന്ന് കാട്ടി ഡിസിസി സെക്രട്ടറി സഞ്ജീവ് ഭട്ട് അടക്കം നിരവധി പേര്‍ കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇല്ലിക്കല്‍ കുഞ്ഞുമോനോട് വിശദീകരണം ആവശ്യപ്പെട്ടു. കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണം തള്ളിയാണ് ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അയച്ച കത്തില്‍ പറയുന്നു. അതേസമയം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കുഞ്ഞുമോന്‍ പറഞ്ഞു.

മതന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ വിശ്വാസം നഷ്ടപ്പെട്ടതാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതെന്ന് കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഗുണമായത്. ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസമുള്ള ഒരു നേതാവ് പോലും ഇന്ന് കോണ്‍ഗ്രസിലില്ല. കേരളം മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് എതിരായിരുന്നു. അതിന്റെ ഭാഗമായാണ് അമ്പലപ്പുഴ മണ്ഡലത്തിലെ പരാജയവും.

അമ്പലപ്പുഴയില്‍ ലിജു മത്സരിച്ചത് ഒരു മുന്നൊരുക്കവും ഇല്ലാതെയാണ്. ജി സുധാകരന്‍ മത്സരിക്കുന്നില്ലെന്ന് കേട്ടതോടെ ലിജു ചാടിപ്പുറപ്പെടുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയിലും അഞ്ചു പഞ്ചായത്തിലും കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ചില വാര്‍ഡുകളില്‍ യുഡിഎഫിന് കെട്ടിവച്ച കാശുപോലും കിട്ടിയിരുന്നില്ലെന്ന് കുഞ്ഞുമോന്‍ നല്‍കിയ വിശദീകരണ കത്തില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...