മാനന്തവാടി പോലീസ് സ്റ്റേഷനിലെ 15 പോലീസുകാര്‍ക്ക് കോവിഡ്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: മാനന്തവാടി പോലീസ് സ്റ്റേഷനിലെ 15 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് സബ് ഇന്‍സ്പക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ തവണ രോഗം ബാധിച്ചവരും ഇതില്‍ ഉള്‍പ്പെടുന്നു.

രോഗലക്ഷണമുള്ള പോലീസ് ഉദ്യോ​ഗസ്ഥര്‍ നിലവില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ട്. ഇവരുടെ കൂടി പരിശോധന ഫലം വരാനുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സ്റ്റേഷനിലെ ഭൂരിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സ്റ്റേഷന്‍ അടച്ചിട്ടിരുന്നു.

വയനാട്ടില്‍ ഇന്ന് 729 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 594 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.35 ആണ്. ജില്ലയില്‍ നിലവില്‍ 5996 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4697 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 88144 ആയി. 81062 പേര്‍ ഇതുവരെ രോഗമുക്തരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...