ഇന്ന് ഉത്രാടപാച്ചില്‍… ,സുരക്ഷ മറക്കരുത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തിരുവോണത്തിനറെ തലേദിവസമായ ഇന്ന് മലയാളികള്‍ ഉത്രാടപ്പാച്ചിലില്‍. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ അതീവ ശ്രദ്ധയോടെ ഓണമാഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. നാളെയാണ് തിരുവോണം. ഓണവിഭവങ്ങളും സദ്യകളും ഒരുക്കാനുള്ള ഓട്ടപ്പാച്ചിലിന്റെ ദിനമാണ് ഉത്രാടം. പ്രതിസന്ധികള്‍ക്കിടയിലും വിപണികള്‍ സജീവമാണ്. രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ഉച്ചക്ക് ശേഷം മൂന്ന് വരെയെങ്കിലും നീളുന്നതാണ് ഉത്രാടപ്പാച്ചില്‍.

പലചരക്കു സാധനങ്ങള്‍ മാത്രമല്ല, ചട്ടിയും കലവും അടുക്കള സാധനങ്ങളും, ഇലക്ട്രോണിക്സ് വിഭവങ്ങളുമെല്ലാം വാങ്ങാന്‍ മലയാളി തിരഞ്ഞെടുക്കുന്നത് ഉത്രാട ദിനമാണ്. ഓണത്തിന് പൂക്കളം തീര്‍ക്കാനുള്ള പൂക്കള്‍ കൂടി വാങ്ങിയ ശേഷമാണ് ഉത്രാടപ്പാച്ചല്‍ നിര്‍ത്തി വീട്ടിലെത്തുന്നത്. ഇരട്ട മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ടാണ് ഇത്തവണയും ഓണാഘോഷം.

ഒത്തുചേരലുകള്‍ മാറ്റിവെച്ച് ആഘോഷങ്ങള്‍ വീടിന്റെ നാല് ചുവരുകള്‍ക്കിടയില്‍ ഒതുങ്ങും. ഓണാഘോഷം പരിധികള്‍ ലംഘിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ആറംമുളയില്‍ ഇത്തവണ ഉത്രട്ടാതി വള്ളംകളി ഉണ്ടായിരിക്കില്ല. പന്ത്രണ്ട് പള്ളിയോടങ്ങള്‍ക്ക് അനുമതി തേടിയിരുന്നെങ്കിലും മൂന്ന് പള്ളിയോടങ്ങള്‍ക്കാണ് അധികൃതര്‍ അനുമതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...