Saturday, May 18, 2024 6:31 pm

നിർമാതാക്കളെ 22 വരെ അറസ്റ്റ് ചെയ്യരുത് ; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിൽ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്ന ആലപ്പുഴ അരൂർ സ്വദേശി സിറാജാണ് പരാതിയുമായി രം​ഗത്തെത്തിയത്. തുടർന്ന് പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് കേസെടുത്തിരുന്നു.

ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. സിനിമയുടെ നിർമാണത്തിനു പണം മുടക്കാൻ പറവ ഫിലിംസ് തന്നെ സമീപിച്ചു എന്നാണ് പരാതിക്കാരൻ പറയുന്നത്. 2022 നവംബർ 30ന് കരാറിൽ ഒപ്പുവച്ചു. 7 കോടി രൂപ മുടക്കാം എന്നായിരുന്നു കരാർ. ചിത്രത്തിന്റെ ശരിയായ നിർമാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും യഥാർഥ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചു.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം 21 ന്

0
പത്തനംതിട്ട : മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്‍റുമായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാം...

അസമിൽ കംപ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ തീപിടിത്തം : രക്ഷപ്പെടാൻ പൈപ്പുകളിലൂടെ വലിഞ്ഞുക്കേറി വിദ്യാർഥികൾ

0
ദിസ്പൂർ: അസം സിൽചാറിലെ കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ വൻ തീപിടിത്തം. സിൽച്ചാർ...

ജില്ലയില്‍ നാളെയും (19), തിങ്കളാഴ്ചയും (20) റെഡ് അലേര്‍ട്ട്

0
പത്തനംതിട്ട : പത്തനംതിട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും (19) തിങ്കളാഴ്ചയും...

പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സംഘം

0
ആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ...