മാന്നാര്‍: ബി.ജെ.പി മാന്നാര്‍ പഞ്ചായത്ത് കിഴക്കന്‍ മേഖല സെക്രട്ടറി സി.പി.എമ്മില്‍ ചേര്‍ന്നു. മാന്നാര്‍ ഗ്രാമപഞ്ചായത്ത് കുരട്ടിക്കാട് ആറാം വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കുരട്ടിക്കാട് തുണ്ടില്‍ തറയില്‍ കെ.എന്‍. അനില്‍കുമാറാണ് (മധു) സി.പി.എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
മാന്നാര്‍ ഏരിയ കമ്മിറ്റി അംഗവും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ ബി.കെ. പ്രസാദ്, ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.പി. സുധാകരന് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.