മാന്നാര്‍ സ്വദേശി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ; പോലീസിന്റെ റിപ്പോര്‍ട്ട് ഇന്ന് കസ്റ്റംസിന് കൈമാറും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാന്നാര്‍ സ്വദേശി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് ഇന്ന് കസ്റ്റംസിന് കൈമാറിയേക്കും. സ്വര്‍ണക്കടത്തിനെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷിക്കുക. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പോലീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാന്നാറിലെത്തിയ കസ്റ്റംസ് സംഘം പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കസ്റ്റംസ് സംഘം ഇന്ന് വീണ്ടും മാന്നാറിലെത്തിയേക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന് സഹായം ചെയ്തുകൊടുത്ത നാട്ടുകാരനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെക്കുറിച്ച്‌ വ്യക്തമായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാന്നാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കുരട്ടിക്കാട് വിസ്മയ ഭവനില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.

മലപ്പുറം സ്വദേശിയും ദുബായില്‍ സ്വര്‍ണക്കടത്ത് ഇടനിലക്കാരനുമായ ഹനീഫ്, പൊന്നാനി സ്വദേശി രാജേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നതെന്നാണ് സൂചന. ദുബായില്‍ വച്ച്‌ ഹനീഫാണ് തന്നെ പൊതി ഏല്‍പ്പിച്ചതെന്നും സ്വര്‍ണം ആണെന്ന് അറിഞ്ഞതോടെ മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്നുമാണ് ബിന്ദു പോലീസിനോട് പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...