മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി ; ബിന്ദുവിനെ ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : മാന്നാറില്‍ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കസ്റ്റംസ് അന്വേഷണം തുടങ്ങി. സ്വര്‍ണക്കടത്ത് ബന്ധം അന്വേഷിക്കാന്‍ കസ്റ്റംസ് സംഘം മാന്നാറിലെത്തി. മാന്നാര്‍ പോലീസില്‍ നിന്ന് കസ്റ്റംസ് വിവരങ്ങളും രേഖകളും ശേഖരിച്ചു. സ്വര്‍ണം കടത്തിയെന്ന് സമ്മതിച്ച ബിന്ദുവിനെ കസ്റ്റംസ് ചോദ്യംചെയ്യും.

സംഭവത്തില്‍ രണ്ടു തലങ്ങളിലാണ് അന്വേഷണം നടക്കുന്നത് . തട്ടിക്കൊണ്ടു പോകല്‍ കേസ് ആലപ്പുഴ എസ്.പി യുടെ കീഴില്‍ പോലിസ് അന്വേഷിക്കും.  സ്വര്‍ണക്കടത്തിനെക്കുറിച്ച് കസ്റ്റംസ് ആണ് കേസ് അന്വേഷണം നടത്തുന്നത് . സ്വര്‍ണക്കടത്തില്‍ തനിക്ക് പങ്കുള്ളതായി ബിന്ദു സമ്മതിച്ചുള്ളതിനാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്താനും സാധ്യത ഏറെയാണ്. അതേസമയം യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മാന്നാര്‍ സ്വദേശി പീറ്ററുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അക്രമി സംഘത്തിന് സഹായം നല്‍കിയതും ബിന്ദുവിന്റെ വീട് കാട്ടിക്കൊടുത്തതും പീറ്ററാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...