അപകട ഭീഷണിയില്‍ മണ്ണാറക്കുളഞ്ഞി കാക്കുമുക്ക് വളവ് ; ക്രാഷ് ബാരിയറില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏറ്റവും കൂടുതൽ വാഹനത്തിരക്കുള്ള പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കാക്കുമുക്കിൽ റോഡിന്റെ അപകടകരമായ ഭാഗത്ത് ക്രാഷ് ബാരിയർ സ്ഥാപിക്കാതെ അധികാരികൾ. മണ്ണാറക്കുളഞ്ഞിയിൽ ഏറ്റവും കൂടുതൽ അപകടകരമായ വളവുകളുള്ള ഭാഗമാണ് ഇവിടം. എന്നിട്ടും റോഡിന്റെ വശങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ അധികാരികൾ തയ്യാറായിട്ടില്ല. ഇതിന് സമീപത്തെ വളവിൽ നിരവധി വാഹനാപകടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ശബരിമലയിലേക്കുള്ള പ്രധാന പാതയായതിനാൽ നിരവധി വാഹനങ്ങളാണ് ശബരിമല സീസണിലും ഈ വഴി കടന്നുപോകുന്നത്.

പലപ്പോഴും അമിത വേഗത്തിലാണ് വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നത്. കാലങ്ങളായി ഈ ഭാഗത്ത് അപകട ഭീഷണി നിലനിന്നിട്ടും സംസ്ഥാന പാതയിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാത്തത് കെ.എസ്.റ്റി.പി ഉദ്യോഗസ്ഥരുടെ ഗുരുതരമായ അനാസ്ഥയാണ്. രാത്രിയിൽ ഈ ഭാഗത്ത് വെളിച്ചമില്ലാത്തതും അപകടഭീഷണിയായി മാറുന്നുണ്ട്. വലിയ വളവായതിനാൽ പലപ്പോഴും റോഡിന്റെ വശത്തെ അഗാധമായ താഴ്ച ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുകയുമില്ല. റാന്നി, പ്ലാച്ചേരി, എരുമേലി, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഈ വഴി യാത്ര ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...