പത്തനംതിട്ടയിലെ മിനി എം.സി.എഫുകൾ മാലിന്യക്കൂമ്പാരമാകുന്നു ; രോഗഭീതിയിൽ പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ സ്ഥാപിച്ച മിനി മെറ്റീരിയല്‍ കളക്ഷന്‍  ഫെസിലിറ്റികളുടെ പരിസരങ്ങള്‍ മാലിന്യകൂമ്പാരമായി മാറുന്നത് ദുര്‍ഗന്ധത്തോടൊപ്പം രോഗ ഭീതിയും വര്‍ധിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായാണ് മിനി എം.സി.എഫ് കള്‍ സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പരിധിയില്‍ സ്ഥാപിച്ച ഇത്തരം എം.സി.എഫ് കളില്‍ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശേഖരിച്ച മാലിന്യങ്ങളാണ് കൂടുതലും നിക്ഷേപിക്കുന്നത്.

എന്നാല്‍ പുറത്ത് നിന്നുള്ള സ്വകാര്യ വ്യക്തികള്‍ ചാക്കിലും കവറുകളിലുമാക്കിയ മാലിന്യങ്ങള്‍ ഇത് സ്ഥാപിച്ചിരിക്കുന്നതിന് ചുറ്റും കൊണ്ടുവന്ന് ഉപേക്ഷിച്ചിട്ട് പോകുന്നതാണ് ഇപ്പോഴത്തെ പതിവ് കാഴ്ച. ചെറിയ ഒരു മഴ കൂടിപെയ്താല്‍ ഇതില്‍ വെള്ളം നിറയുകയും കൊതുകുകള്‍ പെറ്റുപെരുകുകയും ചെയ്യും. പലപ്പോഴും ഇതില്‍ ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ കൃത്യസമയങ്ങളില്‍ നീക്കം ചെയ്യാറുമില്ല. ജില്ലയിലെ പല സ്ഥലങ്ങളിലും മാലിന്യം കുമിഞ്ഞു കൂടിയ മിനി എം.സി.എഫ് കള്‍ കാട് കയറി കിടക്കുന്നതും കാണാം. പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മല്ലശേരിമുക്കിലും ഇത്തരത്തില്‍ എം.സി.എഫ് ന് പുറത്ത് മാലിന്യം തള്ളിയിട്ടുണ്ട്.

ഇതിന്റെ അടുത്ത് പോലും ആളുകള്‍ പോയിട്ട് കാലങ്ങള്‍ ഏറെയായി. പലതും കാടുകളും വള്ളിപടര്‍പ്പുകളും കയറി കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കഴിഞ്ഞു. ഇവിടെ ശേഖരിക്കുന്ന മാലിന്യങ്ങള്‍ പിന്നീട് വലിയ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളിലേക്ക് മാറ്റുകയും അവിടെ നിന്നും തരം തിരിച്ച് പുനരുപയോഗത്തിനായി കൊണ്ടുപോവുകയുമാണ് പതിവ്. എന്നാല്‍ ജില്ലയില്‍ പലയിടത്തും ഇതൊന്നും കാര്യക്ഷമമായി നടക്കുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...