സൗദി: മസ്തിഷ്ക്കാഘാതം സംഭവിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കോട്ടപ്പുറം സ്വദേശി മോതിരപീടിക മുഹമ്മദലിയാണ് മരിച്ചത്. ത്വാഇഫ് അല്‍ ഖുറുമയിലെ താമസസ്ഥലത്ത് ഉറക്കത്തിനിടെ മസ്തിഷ്ക്കാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായി ഒരാഴ്ചയായി ത്വാഇഫ് കിങ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്നു. അതിനിടയിലാണ് മരണം. 25 വര്‍ഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു
RECENT NEWS
Advertisment