മണ്ണാര്‍ക്കാട്ടെ ആദിവാസി യുവാവിന്‍റെ മരണം കൊലപാതകം ; സുഹൃത്ത് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മണ്ണാര്‍കാട് ആനമൂളിയിലെ ആദിവാസി യുവാവ് ബാലന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്ത് കൈതച്ചിറ കോളനിയിലെ ചന്ദ്രനെ പോ ലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് ഉരുളന്‍ കുന്ന് വനത്തോട് ചേര്‍ന്ന പുഴയില്‍ ബാലന്‍റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും ചെവിയുടെ ഭാഗത്തും കൈയ്ക്കും വെട്ടേറ്റിരുന്നു. കൊലപാതകമെന്ന് വ്യക്തമായതോടെയാണ് സുഹൃത്തായ ചന്ദ്രനിലേക്ക് അന്വേഷണം നീണ്ടത്.

കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.  ഇരുവരും കൂട്ടുകാരായിരുന്നു. മൂന്നു ദിവസം മുമ്പ് കാട്ടില്‍ തേനെടുക്കാന്‍ പോയിരുന്നു. തേന്‍ വിറ്റുകിട്ടിയ പണം കൊണ്ട് മദ്യം വാങ്ങി. മദ്യപാനത്തിനിടെയുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് ബാലനെ കൊലപ്പെടുത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രതി ചന്ദ്രനെ കൂടുതല്‍ ചോദ്യംചെയ്യാനായി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോച്ചിംഗ് സെന്ററിലെ അഗ്നിബാധയിൽ 14 മരണം ; ഉത്തർപ്രദേശിനെ നടുക്കിയ ദുരന്തത്തിൽ അടിയന്തര അന്വേഷണം

0
ലഖ്‌നൗ: ലഖ്‌നൗവില്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ പതിനാല് പേര്‍ക്ക്...

എസ്.ഡി.പി.ഐ സ്ഥാപകദിനം ജില്ലയില്‍ ആഘോഷിച്ചു

0
പത്തനംതിട്ട: എസ്.ഡി.പി.ഐ പതിനെട്ടാം സ്ഥാപകദിനം പത്തനംതിട്ട ജില്ലയിൽ സമുചിതമായി ആഘോഷിച്ചു. ജില്ലാ...

ബി.ജെ.പി ഭരണസംസ്ഥാനങ്ങളിലെ മുസ്ലിം വിരുദ്ധ അതിക്രമങ്ങൾ കൂടുന്നു ; കടുത്ത പ്രതിഷേധത്തിനൊരുങ്ങി മുസ്ലിം വ്യക്തിനിയമ...

0
ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി മുസ്‌ലിം...

മാത്യുകുട്ടി വേങ്ങമൂട്ടിൽ വീണ്ടും താരം : പാമ്പിന് പിന്നാലെ ഇത്തവണ കുടുങ്ങിയത് ഭീമൻ ഉടുമ്പ്!

0
​റാന്നി : പാമ്പുപിടുത്തത്തിൽ തന്റേതായ കൈയൊപ്പ് ചാർത്തിയ മാത്യുകുട്ടി വേങ്ങമൂട്ടിൽ ഇതാ...